വീടിന് മുന്നിൽ സത്യഗ്രഹം ഇരിക്കുന്ന കുഞ്ഞമ്മ

മകൻ വീട്​ കൈയടക്കി; അന്തിയുറങ്ങാനിടം തേടി വയോധിക വീടിനുമുന്നിൽ സത്യഗ്രഹത്തിൽ

കിഴക്കമ്പലം: ഒരു നേരത്തേ ആഹാരത്തിനും, പ്രാണൻ നിലനിർത്താൻ മരുന്നിനും, അന്തിയുറങ്ങാനുള്ള വീടും തേടി ലക്ഷങ്ങൾ ആസ്തിയുള്ള വയോധിക സ്വന്തം വീടിനു മുന്നിൽ സത്യഗ്രഹത്തിൽ. കിഴക്കമ്പലം തടിയൻപറമ്പിൽ പരേതനായ ജോസഫിശൻറ ഭാര്യ കുഞ്ഞമ്മയാണ്​ (78) ലക്ഷങ്ങളുടെ ആസ്തിയുണ്ടെങ്കിലും ജീവിക്കാൻ നിവൃത്തിയില്ലാതെ മകൻ കൈയടക്കിയ വീടിനു മുന്നിൽ സമരമിരിക്കുന്നത്.

മരണം വരെ താമസിക്കാൻ ഭർത്താവ് വിൽപത്രം എഴുതി​െവച്ച വീട്ടിലാണ് കയറാൻ അവസരമില്ലാതെ ഇവർ വലയുന്നത്. ഇതോടൊപ്പം വീടിനോട് ചേർന്ന് ത​െൻറ ചെലവിനായി ഭർത്താവ്​ നിർമിച്ച രണ്ട് കടമുറികൾ പൊളിച്ചു മാറ്റുകയും, വീട്ടിലെ കാർഷികാദായങ്ങൾ ലഭിക്കാതിരിക്കാൻ വെട്ടി നശിപ്പിക്കുകയും ചെയ്​തതായി മകൻ തമ്പിക്കെതിരെ കുഞ്ഞമ്മ മൂവാറ്റുപുഴ ആർ.ഡി.ഒക്ക് പരാതി നൽകി.

നാല് വർഷം മുമ്പ് സംരക്ഷിക്കുമെന്ന ഉറപ്പിൽ മകൻ താമസിക്കുന്ന വീട്ടിൽ എത്തിയെങ്കിലും ഭക്ഷണം പോലും നൽകാതെ ഒറ്റമുറിയിൽ അടച്ചിടുകയായിരുന്നു. മക​െൻറ ഭാര്യയുമായി യോജിച്ച് പോകാൻ പറ്റാതെ വന്നതോടെ ആദ്യം കിളികുളത്തുള്ള വൃദ്ധ സദനത്തിലാക്കി. പിന്നീട് 2020ൽ പേരമക​െൻറ വിവാഹത്തിന് തിരിച്ച് വീട്ടിലെത്തിച്ചു. പിന്നീട് വൈപ്പിനിലുള്ള അനാഥ മന്ദിരത്തിലേക്ക് മാറ്റാൻ ശ്രമം നടത്തിയതോടെ കുഞ്ഞമ്മയുടെ സഹോദരന്മാർ ഇടപെട്ട് അയച്ചില്ല. പിന്നീട് ഇവരോടൊപ്പം താമസിച്ച് വരുന്നതിനിടെ സ്വന്തം വീട്ടിൽ താമസിക്കാൻ കുഞ്ഞമ്മ കുന്നത്തുനാട് പൊലീസിൽ പരാതിനൽകി. കഴിഞ്ഞ എട്ടിന് അവിടെ മകൻ താമസിപ്പിച്ചിരുന്ന അന്തർ സംസ്ഥാനതൊഴിലാളികളെ ഒഴിവാക്കി അമ്മക്ക് താമസമൊരുക്കണമെന്ന് പൊലീസ് നിർദേശിച്ചു. എന്നാൽ, അതിനു തയാറാകാതെ വീടിന്​ മുകൾനിലയിലാണ് തൊഴിലാളികളെന്നും താഴെ താമസിക്കാൻ ബുദ്ധിമുട്ടില്ലെന്നും അറിയിച്ചു. ഇതോടെയാണ് ആർ.ഡി.ഒക്ക്​ പരാതി നൽകിയത്.

എന്നാൽ, ആർ.ഡി.ഒ ഓഫിസിൽ മകൻ എത്താതെ വന്നതോടെയാണ് അമ്മ വീടിനു മുന്നിൽ സത്യഗ്രഹം തുടങ്ങിയത്. അതിനിടെ താമസമൊരുക്കാൻ നിർദേശിച്ച കുന്നത്തുനാട് പൊലീസ് സ്​റ്റേഷനിലെ ഉദ്യോഗസ്ഥരെയും മകൻ വെറുതെ വിടുന്നില്ല.

തന്നോട് കയർത്തു സംസാരിച്ചെന്നാരോപിച്ച് വിവിധ ഏജൻസികൾക്ക് മകൻ പരാതിയും നൽകിയിട്ടുണ്ട്. വീട്ടിൽ കയറിക്കിടക്കാൻ അവസരം ലഭിക്കും വരെ പുറത്ത് തുടരാനാണ് കുഞ്ഞമ്മയുടെ തീരുമാനം.

Tags:    
News Summary - Son seizes house: Mother on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.