shoulder ശബ്​ദവും മലിനീകരണവും: മേക്കാലടിയിലെ മെറ്റൽ ക്രഷർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കാലടി: അസഹനീയ ശബ്​ദവും മലിനീകരണവും കാരണം പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മേക്കാലടിയിലെ മെറ്റൽ ക്രഷറിൽ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമീഷൻ. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ എറണാകുളം ചീഫ് എൻവയൺമെന്‍റൽ എൻജിനീയർക്കും കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദേശം നകിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽനിന്ന്​ കമീഷൻ റിപ്പോർട്ട് വാങ്ങി. ബ്ലാക്ക് സ്റ്റോൺ എന്‍റർപ്രൈസസ് എന്ന സ്ഥാപനത്തിനെതിരെ നിരവധി പരാതി പരിസരവാസികൾ നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഹൈകോടതിയിൽ കേസുമുണ്ട്. മലിനീകരണത്തിനെതിരെ നടപടിയെടുക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. 2023 ജൂൺ 30 വരെ സ്ഥാപനത്തിന് ബോർഡിന്‍റെ ലൈസൻസുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ബോർഡ് നൽകിയ നിർദേശങ്ങളൊന്നും സ്ഥാപനം അനുസരിച്ചിട്ടില്ലെന്ന് പരാതിക്കാരൻ കമീഷനെ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ നിർദേശങ്ങൾ പരിശോധിച്ച് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്തിനും മലിനീകരണ നിയന്ത്രണ ബോർഡിനുമുണ്ടെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. +EA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.