അഷറഫ് ഇബ്രാഹിം മെഹബൂബിന്റെ ഗാനം ആലപിക്കുന്നു
മട്ടാഞ്ചേരി: ജനകീയ ഗായകന് എച്ച്. മെഹബൂബിന്റെ ഓർമ്മകളിൽ നിറഞ്ഞ് കൊച്ചി. മെഹബൂബിന്റെ വേർപാടിന് നാലര പതിറ്റാണ്ട് തികഞ്ഞ ബുധനാഴ്ച രാവിലെ മുതൽ മിക്കവാറും വീടുകളിൽ നിന്നും മെഹബൂബിന്റെ അനശ്വര ഗാനങ്ങൾ ഉയർന്നിരുന്നു. മെഹബൂബിന്റെ നൂറാം ജന്മ വാർഷികം എന്ന പ്രത്യേകതയും ഇക്കുറി ഉണ്ടായിരുന്നു.
വൈകീട്ട് മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ ആഭിമുഖ്യത്തിൽ ഫോർട്ടുകൊച്ചി സിറിൾസ് ഹാളിൽ മെഹബൂബ് അനുസ്മരണ ഗാനസന്ധ്യ സംഘടിപ്പിച്ചു. തിങ്ങി നിറഞ്ഞ ഹാളിൽ കൊച്ചിയുടെ സ്വന്തം ഭായിയുടെ ഗാനങ്ങള്‍ യുവ ഗായകർ ആലപിച്ചപ്പോള്‍ കൊച്ചിക്കാര് ഓര്‍മകളിലേക്ക് ഊളിയിട്ടു.
പരിപാടി കേരള നിയമസഭ മുന്‍ സ്പീക്കർ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. കെ.എ. ഹുസൈൻ, ഷമീം പൂവത്ത് എന്നിവര്‍ സംസാരിച്ചു. മെഹബൂബ് ഭായിയുടെ ഇഷ്ട ഗാനങ്ങളില്‍ ഒന്നായ മരിക്കുന്ന മുമ്പൊന്നു നീ പുരാനേ എന്ന പ്രശസ്ത ഗാനം നൗഷാദ് സുലൈമാൻ ആലപിച്ചതോടെയാണ് ഗാനാഞ്ജലി തുടങ്ങിയത്.
ജൂനിയർ മെഹബൂബ്, യഹിയ അസീസ്, മുകേഷ് അഗർവാൾ, ഹംസു പരീക്കുട്ടി, അഷ്റഫ് ഇബ്രാഹിം, മെഹ്ത്താബ് അസീം, അയ്യൂബ് മൊയ്ദീൻകുട്ടി, നിസാം ശ്യാം, ജലീൽ അസീസ്, ബിജു യഹിയ, രാജ മണി, നിതിൻ ബോസ് , താജുദ്ധീൻ കുഞ്ഞുമോൻ, ജോസ് സജീവ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.