മരണക്കയങ്ങളായി ജലാശയങ്ങൾ; ജില്ലയിൽ മുങ്ങിമരണങ്ങൾ വർധിക്കുന്നു

കൊ​​ച്ചി: ജ​ലാ​ശ​ല​ങ്ങ​ളി​ലെ മു​ങ്ങി മ​ര​ണ​ങ്ങ​ൾ വീ​ണ്ടും നാ​ടി​ന്‍റെ ആ​ശ​ങ്ക​യാ​കു​ന്നു. വേ​ന​ല​വ​ധി​ക്കാ​ല​മാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​രി​ൽ ഏ​റെ​യും. മൂ​വാ​റ്റു​പു​ഴ ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളി​ക്ക​ട ക​ട​വി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ച​താ​ണ്​ ഒ​ടു​വി​ല​ത്തെ സം​ഭ​വം. ഏ​താ​നും ദി​വ​സം മു​മ്പാ​ണ്​ കോ​ത​മം​ഗ​ലം ചെ​റു​വ​ട്ടൂ​ർ കാ​ട്ടാം​കു​ഴി​യി​ൽ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ ആ​ലു​വ​യി​ൽ നി​ന്നു​ള്ള 17കാ​രി മു​ങ്ങി​മ​രി​ച്ച​ത്. വൈ​പ്പി​നി​ൽ തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ച​തും അ​ടു​ത്തി​ടെ​യാ​ണ്.

എ​റ​ണാ​കു​ളം മു​ന്നി​ൽ

അ​ഗ്​​നി​ര​ക്ഷാ സേ​ന​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ മു​ങ്ങി മ​ര​ണം ന​ട​ന്ന​ത്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. 157 പേ​രാ​ണ്​ 2025ൽ ​ജി​ല്ല​യി​ൽ മു​ങ്ങി​മ​രി​ച്ച​ത്. എ​ന്നാ​ൽ, 2024ൽ ​ഇ​ത്​ 18 മാ​ത്ര​മാ​യി​രു​ന്നു. മു​ങ്ങി​മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​ത്ത​നെ​യു​ള്ള വ​ർ​ധ​ന​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന​ത്ത്​ ആ​കെ മു​ങ്ങി മ​രി​ച്ച​വ​രു​ടെ എ​ണ്ണം 821 ആ​ണ്. മു​ങ്ങി​മ​രി​ക്കു​ന്ന​വ​രി​ൽ ഏ​റെ​യും വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളു​മാ​ണ്. അ​വ​ധി​ക്കാ​ല​ത്ത്​ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി തി​ര​യി​ൽ​പ്പെ​ട്ട്​ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ത​ലാ​ണ്. ഉ​പേ​ക്ഷി​ച്ച പാ​റ​മ​ട​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടും ആ​ഴ​വും ഒ​ഴു​ക്കി​ന്‍റെ ശ​ക്​​തി​യു​മ​റി​യാ​ത്ത കു​ളി​ക്ക​ട​വു​ക​ളും തോ​ടു​ക​ളും പ​ല​പ്പോ​ഴും അ​പ​ക​ട​ക്കെ​ണി​ക​ളാ​യി മാ​റു​ന്നു.​ ജ​ലാ​ശ​യ​ങ്ങ​ളു​ടെ സ്വ​ഭാ​വം മ​ന​സ്സി​ല​ക്കാ​തെ അ​മി​ത ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ കു​ളി​ക്കാ​നും നീ​ന്താ​നും ഇ​റ​ങ്ങു​ന്ന​ത്​ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​ണ്.

അ​പ​ക​ടം ഒ​ളി​പ്പി​ച്ച്​ അ​പ​രി​ചി​ത സ്ഥ​ല​ങ്ങ​ൾ

ജ​ലാ​ശ​യ​ങ്ങ​ളി​ൽ മു​ങ്ങി​മ​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​​ൽ വി​രു​ന്നെ​ത്തു​ന്ന​വ​രാ​ണ്. സ്ഥ​ല പ​രി​ച​യ​മി​ല്ലാ​ത്ത​താ​ണ്​ ഇ​വി​ടെ വി​ല്ല​നാ​കു​ന്ന​ത്. ക​ണ്ടു​പ​രി​ച​യി​ച്ച ജ​ലാ​ശ​യ​ങ്ങ​ളു​ടേ​തി​ന്​ സ​മാ​ന​മാ​യ സ്വ​ഭാ​വ​മാ​കും എ​ന്ന വി​ശ്വാ​സ​ത്തി​ലാ​കും പു​ഴ​യും തോ​ടു​മ​ട​ക്കം ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​വ​ർ ഇ​റ​ങ്ങു​ക. എ​ന്നാ​ൽ, പു​റ​മെ കാ​ണാ​ത്ത ചു​ഴി​ക​ളും ആ​ഴ​ങ്ങ​ളും അ​ടി​യൊ​ഴു​ക്കു​ക​യും സാ​ഹ​സി​കാ​ഭ്യാ​സ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കും. ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ നീ​ന്താ​നി​റ​ങ്ങു​ന്ന​തും ജീ​വ​ന്​ ഭീ​ഷ​ണി​യാ​ണ്.

അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ൽ കു​​ട്ടി​​ക​​ൾ മ​തി​യാ​യ സു​ര​ക്ഷ​യി​ല്ലാ​തെ​യും സ​മീ​പ​വാ​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​തെ​യും പു​​ഴ​​ക​​ളി​​ലും തോ​​ടു​​ക​​ളി​​ലു​​മൊ​ക്കെ ഇ​​റ​​ങ്ങു​​ന്ന​​ത് അ​​പ​​ക​​ട​​ത്തി​ലേ​ക്ക്​ ന​യി​ക്കു​ന്ന​താ​യി അ​ഗ്​​നി​ര​ക്ഷാ ജീ​വ​ന​ക്കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും പ​റ​യു​ന്നു. ഇ​വ​രോ​ടൊ​പ്പം പ​ല​പ്പോ​ഴും പ​​രി​​ച​​യ​​സ​​മ്പ​​ന്ന​​രാ​​യ ആ​​രും ഉ​ണ്ടാ​കാ​റി​ല്ല. നീ​ന്ത​ലി​ന്‍റെ ബാ​ല​പാ​ഠം മാ​ത്രം അ​റി​യാ​വു​ന്ന​വ​രും നീ​ന്ത​ൽ പ​ഠ​ന​ത്തി​ലൂ​ടെ ല​ഭി​ച്ച അ​മി​ത ആ​ത്​​മ വി​ശ്വാ​സം കൈ​മു​ത​ലാ​യു​ള്ള​വ​രും ജ​ലാ​ശ​യ​ങ്ങ​ളി​ലെ ദു​ര​ന്ത​ങ്ങ​ൾ​ക്ക്​ ഇ​ര​ക​ളാ​കു​ന്നു. ജ​​ല​​ക്ഷാ​​മം രൂ​​ക്ഷ​​മാ​​കു​​മ്പോ​​ൾ വ​​സ്ത്ര​​ങ്ങ​​ൾ ക​​ഴു​​കു​​ന്ന​​തി​നും വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​നും സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ പു​​ഴ​​ക​​ളെ​​യും തോ​​ടു​​ക​​ളെ​​യും ആ​​ശ്ര​​യി​​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​വി​ട​ങ്ങ​ളി​ലൊ​ന്നും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​റി​ല്ല. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ മ​തി​യാ​യ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ്​ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തും പ്ര​ശ്ന​മാ​ണ്.

ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം

  • ആ​​ഴം കു​​റ​​വാ​​ണെ​​ന്ന​​ത് കൊ​​ണ്ടു​​മാ​​ത്രം ജ​ലാ​ശ​യ​ങ്ങ​ൾ സു​​ര​​ക്ഷി​​ത​​മാ​​ക​​ണ​​മെ​​ന്നി​​ല്ല. നീ​ന്ത​ൽ അ​റി​യാ​ത്ത​വ​ർ കൂ​ടെ​യു​ള്ള​വ​ർ​ക്ക്​ അ​റി​യാം എ​ന്ന ആ​ത്മ​​വി​ശ്വാ​സ​ത്തി​ൽ ഇ​റ​ങ്ങ​രു​ത്.
  • തി​​ര​​ക്കി​​ല്ലാ​​ത്ത ബീ​​ച്ചി​​ലോ ആ​​ളു​​ക​​ള്‍ അ​​ധി​​കം പോ​​കാ​​ത്ത ത​​ടാ​​ക​​ത്തി​​ലോ പു​​ഴ​​യി​​ലോ ഇ​റ​ങ്ങാ​തി​രി​ക്കു​ക.
  • അ​​പ​​സ്മാ​​രം, മ​​സി​​ല്‍ ക​​യ​​റ​ൽ, ഹൃ​​ദ്രോ​​ഗം തു​​ട​​ങ്ങി​​യ​​വ ഉ​​ള്ള​​വ​​ർ വെ​​ള്ള​​ത്തി​​ലി​​റ​​ങ്ങു​​മ്പോ​​ൾ പ്ര​​ത്യേ​​ക ക​രു​ത​ൽ വേ​ണം.
  • ഫ്ലാ​​റ്റി​​ലെ സ്വി​​മ്മി​​ങ് പൂ​​ള്‍ ആ​​യാ​​ലും ചെ​​റി​​യ കു​​ള​​മാ​​യാ​​ലും ക​​ട​​ലാ​​യാ​​ലും മു​​തി​​ര്‍ന്ന​​വ​​രു​​ടെ അ​​സാ​​ന്നി​​ധ്യ​​ത്തി​​ൽ കു​ട്ടി​ക​ൾ ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും വെ​​ള്ള​​ത്തി​​ൽ ഇ​​റ​​ങ്ങ​​രു​​ത്.
  • ആ​​ഴം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തി​​നെ​​ക്കാ​​ൾ കു​​റ​​വാ​​യി​​രി​​ക്കാം. അ​തി​നാ​ൽ വെ​​ള്ള​​ത്തി​​ലേ​​ക്ക് എ​​ടു​​ത്തു ചാ​​ടാ​​തി​​രി​​ക്കു​​ക. ചെ​​ളി​​യി​​ല്‍ പൂ​​ഴ്ന്നു​​പോ​​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.
  • ഒ​​ഴു​​ക്കും ആ​​ഴ​​വും മ​​ന​​സ്സി​​ലാ​​ക്കി സാ​​വ​​ധാ​​നം വെ​​ള്ള​​ത്തി​​ലേ​​ക്ക് ഇ​റ​ങ്ങാ​ൻ ശ്ര​ദ്ധി​ക്കു​ക. നേ​​രം ഇ​​രു​​ട്ടി​​യ​​ശേ​​ഷം വെ​​ള്ള​​ത്തി​​ല്‍ ഇ​​റ​​ങ്ങ​​രു​​ത്.
  • മ​​ദ്യ​പി​ച്ചും ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും ഒ​​രി​​ക്ക​​ലും ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​​റ​​ങ്ങ​​രു​​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടാ​ൽ ര​​ക്ഷ​​പ്പെ​​ടാ​​ന്‍ ത​ട​സ്സ​മാ​കാ​ത്ത ത​ര​ത്തി​ലു​ള്ള വ​​സ്ത്ര​​ങ്ങ​​ള്‍ ധ​​രി​​ക്കു​​ക.  
Tags:    
News Summary - Water bodies have become death traps; Drowning deaths are increasing in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.