മട്ടാഞ്ചേരി: നഗരസഭ നാലാം ഡിവിഷനിൽ ആളുകൾക്ക് പുറത്തേക്കും അകത്തേക്കും കടക്കാനായി തുറന്ന് വെച്ചിരുന്ന വഴി അടക്കാനുള്ള പൊലീസിെൻറ ശ്രമം കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.
മട്ടാഞ്ചേരി ജി.എച്ച് .എസ് റോഡ് അടച്ച് കെട്ടാനുള്ള പൊലീസിെൻറ നീക്കമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിന് സമീപത്തെ ഡിവിഷൻ മൈക്രോ കെണ്ടയ്ൻമെൻറ് സോണാക്കി മാറ്റിയതിെൻറ പശ്ചാത്തലത്തിൽ പൊലീസ് മുന്നറിയിപ്പില്ലാതെ വഴി അടക്കാൻ എത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാർ എത്തി.
ഇവർ കൗൺസിലർ ബിന്ദു ലെവിനെ വിവരമറിയിച്ചു. തുടർന്ന് കൗൺസിലർ എത്തി പൊലീസിനെ പ്രതിഷേധമറിയിച്ചു.
ഡിവിഷനെ അറിയുന്ന ജനപ്രതിനിധികളോട് ആലോചിക്കാതെ ഏകപക്ഷീയമായി പൊലീസും ആരോഗ്യ വകുപ്പും കാണിക്കുന്ന നടപടി അംഗീകരിക്കാനാവില്ലന്ന് കൗൺസിലർ പറഞ്ഞു. രോഗികളുള്ള സ്ഥലം കെണ്ടയ്ൻമെൻറ് സോണാക്കണം.
അതിന് എല്ലാ സഹായവും അധികൃതർക്ക് നൽകും.
അല്ലാതെ ജനങ്ങളെ മുഴുവൻ അടച്ചിടാനുള്ള നീക്കം അംഗീകരിക്കിെല്ലന്നും കൗൺസിലർ പറഞ്ഞു. തുടർന്ന് വഴി അടക്കാതെ പൊലീസ് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.