കൂവപ്പടി പഞ്ചായത്തിലെ തൊടാപ്പറമ്പ് ജങ്ഷനില്‍ അപകടകരമായ രീതിയില്‍ ചെരിഞ്ഞുനില്‍ക്കുന്ന വൈദ്യുതി തൂണ്
പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ തൊടാപ്പറമ്പ് ജങ്ഷനില്‍ അപകടകരമായ രീതിയില്‍ ചെരിഞ്ഞുനില്‍ക്കുന്ന വൈദ്യുതി തൂൺ കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു. റോഡിന് അഭിമുഖമായി ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ആളുകള്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലംകൂടിയാണിത്. പോസ്റ്റ് ചെരിഞ്ഞതോടെ മുകളിലൂടെ പോകുന്ന ഹൈടെന്‍ഷന്‍ ലൈനുകളടക്കം നിലംപൊത്താവുന്ന അവസ്ഥയിലാണ്. മഴയോ കാറ്റോ വന്നാല്‍ വലിയ ദുരന്തമുണ്ടാകാനും സാധ്യതയുണ്ട്. രാത്രിയില്‍ ഈ വഴി കടന്നുപോകുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് വൈദ്യുതി തൂൺ ശ്രദ്ധയില്‍പ്പെടാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
നാളുകളായി ഇരുമ്പ് തൂൺ അപകടാവസ്ഥയിലാണ്. പരാതികള്‍ പലതവണ അറിയിച്ചിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അടിയന്തരമായി കെ.എസ്.ഇ.ബി അധികൃതര്‍ ഇടപെട്ട് അപകടാവസ്ഥ പരിഹരിക്കണമെന്നും പുതിയ തൂൺ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.