പരീക്ഷ തീയതി കോട്ടയം: നാലാം സെമസ്റ്റർ ബി.വോക് (2015 - 2018 അഡ്മിഷൻ -സപ്ലിമെന്‍ററി / 2014 അഡ്മിഷൻ- മേഴ്‌സി ചാൻസ് -പഴയ സ്‌കീം) പരീക്ഷകൾ ഏപ്രിൽ 21ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. അഞ്ചാം സെമസ്റ്റർ ബി.വോക് (2015 - 2018 അഡ്മിഷൻ - സപ്ലിമെന്‍ററി / 2014 അഡ്മിഷൻ - മേഴ്‌സി ചാൻസ് - പഴയ സ്‌കീം) പരീക്ഷകൾ മേയ് നാലിന് ആരംഭിക്കും. ഒന്നാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം - 2020 അഡ്മിഷൻ -റെഗുലർ / 2019, 2018 അഡ്മിഷൻ - റീഅപ്പിയറൻസ് / ഇംപ്രൂവ്‌മെന്‍റ്) പരീക്ഷയിൽ അനിമൽ ആൻഡ് ഗ്രാഫിക് ഡിസൈൻ (2020 അഡ്മിഷൻ - റെഗുലർ) കോഴ്‌സിന്‍റെ ഹിസ്റ്ററി ഓഫ് ആർച് ആൻഡ് ഡിസൈൻ എന്ന പേപ്പർകൂടി ഉൾപ്പെടുത്തിയിരിക്കുന്നു. പരീക്ഷ ഏപ്രിൽ 13ന്. പ്രാക്ടിക്കൽ / പ്രോജക്ട് / വൈവ വോസി 2022 മാർച്ചിലെ രണ്ടാം സെമസ്റ്റർ യു.ജി സി.ബി.സി.എസ്.എസ് (2014-2016 അഡ്മിഷൻ - റീഅപ്പിയറൻസ് / 2013 അഡ്മിഷൻ-മേഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ ബി.എസ്സി സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ -റീഅപ്പിയറൻസ്) പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവ വോസി പരീക്ഷകൾ ഏപ്രിൽ 30വരെയുള്ള തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദവിവരങ്ങൾക്ക് കോളജുമായി ബന്ധപ്പെടുക. 2022 മാർച്ചിലെ ഒന്നാം സെമസ്റ്റർ പി.ജി സി.എസ്.എസ് (2018, 2017, 2016 അഡ്മിഷൻ - സപ്ലിമെന്‍ററി / 2015, 2014, 2013, 2012 അഡ്മിഷൻ - മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവ വോസി പരീക്ഷകൾ ഏപ്രിൽ 18വരെയുള്ള തീയതികളിൽ അതത് കോളജുകളിൽ നടക്കും. പരീക്ഷഫലം 2021 ഫെബ്രുവരിയിൽ നടന്ന ഒന്ന്, അഞ്ച്, ആറ് സെമസ്റ്റർ ബി.എസ്സി ഇലക്ട്രോണിക്സ് വിത്ത് കമ്പ്യൂട്ടർ ഹാർഡ്‌വെയർ (2000-2008 അഡ്മിഷൻ - അദാലത്-സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 14.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.