ആലപ്പുഴ: ദേശീയ പുരുഷ-വനിത പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന്‍റെ മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. ആലപ്പുഴ ടൗൺഹാളിൽ രാവിലെ ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ 1,038 കായികതാരങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കി. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ താരങ്ങളെ സ്വീകരിച്ചു. 13 വരെ അഞ്ചുവേദികളിലായാണ് മത്സരം. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് വിഭാഗങ്ങളിൽ 64 ഇനങ്ങളുണ്ട്. അന്തർദേശീയ റഫറിമാരടക്കം 150 പേർ മത്സരം നിയന്ത്രിക്കും. സ്ട്രോങ്മാൻ-സ്ട്രോങ് വിമൻ ഓഫ് ഇന്ത്യ പദവികൾ തെരഞ്ഞെടുക്കും. കേരളം, മഹാരാഷ്ട്ര ടീമുകളാണ് ഏറ്റവും കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കുന്നത്. നിലവിലെ ചാമ്പ്യന്മാർ കേരളമാണ്. തിങ്കളാഴ്ച രാവിലെ 10.30ന് മന്ത്രി സജി ചെറിയാൻ മത്സരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.