പിടിയിലായ വിദ്യാർഥികൾ
Posted On
date_range Updated On
date_range രാസലഹരി ഇടപാടിൽ നഴ്സിങ് വിദ്യാർഥികൾ പിടിയിൽ
ഹരിപ്പാട്: രാസ ലഹരി ഇടപാടിൽ നഴ്സിംഗ് വിദ്യാർഥികൾ പിടിയിൽ. ചിങ്ങോലി സ്വദേശി അതുൽ, മണ്ണാറശ്ശാല സഫാൻ മനസിലിൽ സഫാൻ (18) നെയ്യാറ്റിൻകര വെൺപകൽ, കണ്ണങ്കരയിൽ ഗൗതം കൃഷ്‌ണൻ (21) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് ബംഗളുരുവിൽനിന്നും പിടികൂടിയത്. ബംഗളുവിരിൽ നഴ്സിങ് പഠിക്കുന്ന വിദ്യാർഥികളാണിവർ.
നേരത്തെ എം.ഡി.എം.എയുമായി പൊലീസ് പിടിയിലായ കാർത്തിക്കിനെ ചോദ്യം ചെയ്തപ്പോഴാണ് ബംഗളുരു കേന്ദ്രമായി ലഹരി ഇടപാടുകൾ മലയാളി വിദ്യാർഥികൾ നടത്തുന്ന വിവരം പൊലീസ് അറിയുന്നത്. എസ്. ഐ. നൗഷാദ്, എ.എസ്. ഐ. പ്രമോദ്, സി.പി.ഒ. ഗിരീഷ്, ദിനൂപ് അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.