നെട്ടൂർ: നെട്ടൂർ ഫഹദ് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഒൻപതാം പ്രതി വൈറ്റില സെൻറ് ജെയിംസ് റോഡിൽ വെൻ മട്ടിക്കരവീട്ടിൽ കെ.ബി. ഈശ്വറാണ് (25) പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബർ 13 ഞായറാഴ്ച രാത്രി ഒമ്പതോടെ നെട്ടൂർ ഐ.എൻ.ടി.യു.സി ജങ്ഷനിലാണ് ലഹരി മാഫിയ നെട്ടൂർ വെളീപറമ്പിൽ വീട്ടിൽ ഹുസൈെൻറ മകൻ ഫഹദ് ഹുസൈനെ (19) കൊലപ്പെടുത്തിയത്.
കേസിലെ ഒൻപതാം പ്രതിയായ കെ.ബി. ഈശ്വർ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ കീഴടങ്ങിയതിനെ തുടർന്ന് പനങ്ങാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ഈശ്വർ കൊലപാതകത്തിന് ശേഷം മറ്റ് പ്രതികൾ പിടിയിലായതറിഞ്ഞ് മൂന്നാറിലും അവിടെ പൊലീസ് എത്തിയതറിഞ്ഞ് അവിടെനിന്നും നാഗർകോവിലിലേക്കും പോയി ഒളിവിൽ കഴിയുകയായിരുന്നു.
എറണാകുളം ജില്ല കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിെച്ചങ്കിലും കോടതി തള്ളി. തുടർന്ന് പ്രതി കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു.
കോടതിയിൽനിന്നും കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പിനുശേഷം പനങ്ങാട് പൊലീസ് ഇൻസ്പെക്ടർ എ. അനന്തലാൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.