ആനന്ദ് മുരുകന്
നെട്ടൂർ: വെളിപ്പറമ്പില്‍ വീട്ടില്‍ ഫഹദ് ഹുസൈന് കൊലപാതകക്കേസിലെ 17ാം പ്രതി ആനന്ദ് മുരുകന് (കിച്ചു -23) പനങ്ങാട് പൊലീസിെൻറ പിടിയിലായി.
ഇടുക്കി ആനച്ചാലിലെ റിസോര്‍ട്ടിലും അവിടെനിന്ന് നെടുമ്പാശ്ശേരിയിലെ ബന്ധുവീട്ടിലും ഒളിവില്‍ കഴിയവേ പനങ്ങാട് ഇന്‍സ്പെക്ടര്‍ എ. അനന്തലാലിെൻറ നേതൃത്വത്തിെല അന്വേഷണസംഘം പിടികൂടുകയായിരുന്നു. കേസിലെ മറ്റുപ്രതികള്‍ നേരേത്ത അറസ്റ്റിലായി.
പനങ്ങാട് സ്റ്റേഷനിൽ എന്‍.ഡി.പി.എസ് ആക്ട് കേസിലെ പ്രതിയായ ശ്രുതിക്ക് നാലുകിലോ കഞ്ചാവ് എത്തിച്ചുകൊടുത്തതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ഒന്നാംപ്രതി നിതിന്‍, നാലാംപ്രതി ജയ്സണ്‍, 18ാം പ്രതി അനില മാത്യു എന്നിവര്‍ താമിസിച്ചിരുന്ന ഫ്ലാറ്റില്‍ കഞ്ചാവ് എത്തിച്ചിരുന്നത് ഇയാളാണെന്നും വ്യക്തമായിട്ടുണ്ട്. ഇയാള്‍ സ്ഥിരമായി കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്ന രണ്ടുപേര്‍കൂടി ഉടന്‍ വലയിലാകുമെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.