മൂവാറ്റുപുഴ: ദിശ തെറ്റി വരുന്ന ഒാേട്ടാ കണ്ട് ഒതുക്കി നിർത്തിയ കെ.എസ്.ആർ.ടി.സി ബസിലിടിച്ച ഓട്ടോയിലെ ഡ്രൈവറടക്കം രണ്ട് പേർക്ക് പരിക്കേറ്റു. എം.സി റോഡിലെ തൃക്കളത്തൂർ സൊസൈറ്റിപ്പടിയിൽ തിങ്കളാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഓ േട്ടാ ഡ്രൈവർ പായിപ്ര ചാലിൽ വിനോദ്(45) അര മണിക്കൂറിലേറെ രക്തം വാർന്ന് റോഡിൽ കിടന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാനായ തൃക്കളത്തൂർ പള്ളിത്താഴം മക്കനാട് ജോസ് (42) നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഓട്ടോയിൽ നിന്നു തെറിച്ചു റോഡിലേക്കു വീണ വിനോദ് അരമണിക്കൂറോളം റോഡിൽ കിടന്നെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ റോഡിലൂടെ പോകുകയായിരുന്ന രണ്ട് യുവാക്കൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മറ്റാരുടെയും സഹായം ലഭിച്ചില്ല.
വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് അംഗം എം.സി.വിനയനും സുഹൃത്തുക്കളും ചേർന്നാണ് വിനോദിനെ ആശുപത്രിയിൽ എത്തിച്ചത്. പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് എതിരെ വരികയായിരുന്ന ഓട്ടോ ഇടിച്ചു കയറുകയായിരുന്നു.
ഓട്ടോ ദിശതെറ്റി എത്തുന്നത് ശ്രദ്ധയിൽ പെട്ട ബസ് ഡ്രൈവർ റോഡരികിലേക്ക് ബസ് ഒതുക്കിനിർത്തിയെങ്കിലും ഓട്ടോ ബസിൽ ഇടിച്ചു തകർന്നു. ഓട്ടോ ഡ്രൈവർക്ക് പൊടുന്നനെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനാൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരൻ പറഞ്ഞു. അപകടത്തെ തുടർന്ന് എംസി റോഡിൽ അരമണിക്കൂർ ഗതാഗതം സ്തംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.