ലിബിൻ ബെന്നി
മൂവാറ്റുപുഴ: കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മഞ്ഞള്ളൂർ മടക്കത്താനം വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നിയെയാണ് (36) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്.
കൂത്താട്ടുകുളം, കുറുപ്പംപടി, കുന്നത്തുനാട്, കുളമാവ്, കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കവർച്ച, മോഷണം, അതിക്രമിച്ച് കയറൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2024 നവംബറിൽ ഐരാപുരം കുറ്റിപ്പിള്ളി വരാപ്പിള്ളി വീട്ടിൽ പ്രസാദ് കുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ ഒന്നാം പ്രതിയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ കൂത്താട്ടുകുളം ജൂവൽ ഭാഗത്ത് നിന്നും ആക്ടീവ സ്ക്കൂട്ടർ മോഷണം നടത്തിയതിന് കൂത്താട്ടുകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഇയാളെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ വാഴക്കുളം സബ് ഇൻസ്പെക്ടർമാരായ കെ.പി. സിദ്ദിഖ്, പി.എസ്. ജോജി, അസി. സബ് ഇൻസ്പെക്ടർമാരായ എ.പി. ഷിനോജ്, ജോബി ജോൺ എന്നിവരാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.