സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി​യ സി​റി​ഞ്ചു​ക​ളും മ​റ്റും

ഒഴിഞ്ഞ കെട്ടിടത്തിൽ എക്സൈസ് പരിശോധന; സിറിഞ്ച് അടക്കം പിടിച്ചെടുത്തു

മൂ​വാ​റ്റു​പു​ഴ: വാ​ഴ​പ്പി​ള്ളി മ​ണ്ടോ​ത്തി​പ​ടി​ക്ക് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലും സ്ഥ​ല​ത്തും എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം ക​ണ്ടെ​ത്തി.

സി​റി​ഞ്ച്, മ​ദ്യ​കു​പ്പി​ക​ൾ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്ത​തി​ൽ പെ​ടും. സ​മീ​പ​ത്ത് വീ​ടു​ക​ളൊ​ന്നും ഇ​ല്ലാ​ത്ത ഇ​വി​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ എ​ത്താ​റു​ണ്ടെ​ന്നും ബ​ഹ​ള​വും കൈ​യാ​ങ്ക​ളി​യും പ​തി​വാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​കെ. സു​ബൈ​ർ സി​റി​ഞ്ചു​ക​ളും മ​റ്റും ക​ണ്ടെ​ത്തി​യ​തോ​ടെ എ​ക്സൈ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ട​ത്തെ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ നേ​ര​ത്തെ ത​ന്നെ എ​ക്സൈ​സി​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് വാ​ർ​ഡ് കൗ​ൺ​സി​ല​റെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് കൗ​ൺ​സി​ല​ർ നേ​രി​ട്ട് രം​ഗ​ത്തി​റ​ങ്ങി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രാ​സ​ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്കം ക​ണ്ടെ​ടു​ത്ത​ത്.

വൈ​കി​ട്ട് 6 മ​ണി​യോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ അ​ട​ക്കം എ​ത്തു​ന്ന​വ​ർ രാ​ത്രി വൈ​കി​യാ​ണ് മ​ട​ങ്ങു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ഇ​താ​ണ് സ്ഥി​തി. ബ​ഹ​ള​വും അ​ടി​പി​ടി​യും പ​തി​വാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. മേ​ഖ​ല​യി​ൽ ല​ഹ​രി വി​ൽ​പ​ന സം​ഘ​ങ​ൾ സ​ജീ​വ​മാ​ണ​ന്ന വി​വ​ര​വു​മു​ണ്ട്. ല​ഹ​രി വി​ൽ​പ​ന​ക്കാ​രെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​ൻ രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. 

Tags:    
News Summary - Excise inspection at vacant building; Syringes seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.