മട്ടാഞ്ചേരി: ദീപാവലി സമാഗതമായതോടെ പ്രകാശം തെളിയിക്കുന്നതിനായി ഉത്തരേന്ത്യക്കാർക്കിടയിൽ ദിയ എന്നറിയപ്പെടുന്ന മൺചിരാതുകളുടെ കാലമായി. കൊച്ചങ്ങാടിയിലെ രക്ഷാ സ്പെഷൽ സ്കൂളിലെ ഭിന്നശേഷിക്കാർ വ്യത്യസ്ത നിറങ്ങളിൽ തയ്യാറാക്കുന്ന മൺ ചിരാതുകൾക്ക് നാട്ടുകാരിൽ പ്രിയമേറുകയാണ്.
സ്കൂളിലെ വൊക്കേഷനൽ വിഭാഗത്തിൽപ്പെട്ട 18 മുതൽ 23 വയസ് വരെയുള്ളവരാണ് മൺ ചിരാതുകൾ ഒരുക്കുന്നത്.വടക്കേയിന്ത്യൻ സമൂഹം ഏറെയുള്ള മട്ടാഞ്ചേരിയിൽ മൺ ചിരാതുകൾക്ക് വലിയ പ്രാധാന്യമാണ്.നാല് വര്‍ഷമായി ഇവര്‍ മണ് ചിരാതുകള്‍ നിര്‍മിക്കുന്നു. ആവശ്യക്കാർ ഏറിയതോടെ ഇത്തവണ നേരത്തേ തന്നെ തയ്യാറാക്കൽ തുടങ്ങി.
കാറ്ററിങ്, തയ്യൽ, കാർപ്പെന്റിങ്, ബേക്കിങ് എന്നിവയിലും ഇവിടത്തെ ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുന്നുണ്ട്.പ്രൊജക്ട് കോഓഡിനേറ്റർ എലിസബത്ത് ഫിലിപ്പ്, എക്സിക്യൂട്ടീവ് സെക്രട്ടറി ഗിരിജ നാഥ് മേനോൻ, പ്രിൻസിപ്പൽ എലിസബത്ത് ഷാർലി, വൊക്കേഷനൽ യൂനിറ്റ് കോഓഡിനേറ്റർ റെനെ കാർഡുസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.