മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നാ​യി ‘മാ​ധ്യ​മം’ 19ന്​ ​കൊ​ച്ചി​യി​ൽ ന​ട​ത്തു​ന്ന വാ​ക്ക​ത്ത​ൺ പ്ര​ചാ​ര​ണാ​ർ​ഥം പ​ന​മ്പള്ളി​ന​ഗ​ർ ഫു​ട്‌​ബാ​ൾ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന വ​നി​ത ഫു​ട്ബാ​ൾ മ​ത്സ​രം സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് പി.​വി. ശ്രീ​നി​ജ​ൻ

എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു. എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബ്‌ സെ​ക്ര​ട്ട​റി സൂ​ഫി മു​ഹ​മ്മ​ദ്, മാ​ധ്യ​മം റെ​സി​ഡ​ന്റ് എ​ഡി​റ്റ​ർ എം.​കെ.​എം. ജാ​ഫ​ർ, സി.​ഐ സി.​സി. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ​മീ​പം

മാധ്യമം കുടുംബം വാക്കത്തൺ: ബാസ്കറ്റ്ബാൾ, വടംവലി മത്സരങ്ങൾ ഇന്ന്

കൊച്ചി: ‘സേ നോ ടു ഡ്രഗ്സ്, യെസ് ടു ഹെൽത്ത്’ ആശയത്തിൽ മയക്കുമരുന്നിനെതിരായ ബോധവത്കരണ ഭാഗമായി 19ന് ‘മാധ്യമം’ കൊച്ചിയിൽ നടത്തുന്ന വാക്കത്തൺ പ്രചാരണാർഥം ബാസ്കറ്റ്ബാൾ മത്സരം വ്യാഴാഴ്ച രാവിലെ 11.30ന് കളമശ്ശേരി രാജഗിരി കോളജ് ഗ്രൗണ്ടിൽ നടക്കും. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസും ദേശം റെഗോഷ്യനിസ്റ്റ് അക്കാദമിയും തമ്മിലാണ് മത്സരം.

ഫാ. ഡോ. ജോസ് കുരിയേടത്ത് (ഡയറക്ടർ, രാജഗിരി ഇൻസ്റ്റിറ്റ്യൂഷൻസ്), ഫാ. ഡോ. സാജു എം.ഡി (അസോ. ഡയറക്ടർ), ഡോ.ബിനോയ് ജോസഫ് (പ്രിൻസിപ്പൽ, രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്), ഫാ. ഡോ. ഷിന്‍റോ ജോസഫ് (അസി. ഡയറക്ടർ), ഫാ. എം.കെ. ജോസഫ് (എച്ച്.ഒ.ഡി ഡിപ്പാർട്ട്മെന്‍റ് ഓഫ് സോഷ്യൽ വർക്ക്), ഫാ. ആഞ്ജലോ ബേബി, ഡോ.ആൻ ബേബി (ഡീൻ, സ്റ്റുഡന്‍റ്സ് അഫയേഴ്സ്), ഡോ.കെ. സന്തോഷ് കുര്യാക്കോസ് (പ്രഫസർ ആൻഡ് എച്ച്.ഒ.ഡി, ഫിസിക്കൽ എജുക്കേഷൻ) എന്നിവർ പങ്കെടുക്കും.

വടംവലി മത്സരം വൈകീട്ട് മൂന്നിന് എറണാകുളം പുല്ലേപ്പടി ദാറുൽ ഉലൂം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ടി.ജെ. വിനോദ് എം.എൽ.എ, സംവിധായകൻ സിദ്ദീഖ്, സ്കൂൾ മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, എം.കെ.എം. ജാഫർ എന്നിവർ പങ്കെടുക്കും.

വ​നി​ത ഫു​ട്ബാ​ൾ: ലോ​ർ​ഡ്സ് അ​ക്കാ​ദ​മി ജേ​താ​ക്ക​ൾ

കൊ​ച്ചി: ‘മാ​ധ്യ​മം കു​ടും​ബം’ ഫാ​മി​ലി വാ​ക്ക​ത്ത​ണി​ന്‍റെ ഭാ​ഗ​മാ​യി വ​നി​ത ഫു​ട്ബാ​ൾ മ​ത്സ​രം പ​ന​മ്പ​ള്ളി​ന​ഗ​ർ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന്​ വി​മ​ൻ​സ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ലോ​ർ​ഡ്സ് ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി ജേ​താ​ക്ക​ളാ​യ​ത്. ശ്രീ​നി​ജി​ൻ എം.​എ​ൽ.​എ മ​ത്സ​രം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

‘മാ​ധ്യ​മം’ റെ​സി​ഡ​ന്‍റ്​ എ​ഡി​റ്റ​ർ എം.​കെ.​എം. ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ്​​ക്ല​ബ് സെ​ക്ര​ട്ട​റി എം.​സൂ​ഫി മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും അ​ന​സ് അ​സീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സി.​ഐ.​സി.​സി ജ​യ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​ജെ. മോ​ഹ​ന​ച​ന്ദ്ര​ൻ (ജി​ല്ല സ്പോ​ർ​ട്സ് ഓ​ഫി​സ​ർ), ഡെ​റി​ക് ഡി​കോ​ത്ത് (ലോ​ർ​ഡ്സ് ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി), എം. ​ന​ജ്മു​ന്നി​സ (കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഫു​ട്ബാ​ൾ കോ​ച്ച്), റ​ഫീ​ഖ്​ പ​ള്ള​ത്തു​പ​റ​മ്പി​ൽ ( സം​ഘാ​ട​ക സ​മി​തി അം​ഗം) എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ഓ​ൾ ഇ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ മാ​ച്ച് ക​മീ​ഷ​ണ​ർ കെ. ​ര​വീ​ന്ദ്ര​ൻ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Madhyamam Kadumbam Walkathon: Basketball, Tug of War competitions today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.