കുഴൂര്‍ സ്വാമിനാഥന് (ഫയല്‍ ചിത്രം), കുന്നുകര മുതുകാട് എലിത്തുരുത്തിലെ ചരിഞ്ഞ കുഴൂര്‍ സ്വാമിനാഥന്
കുന്നുകര (എറണാകുളം): പൂരപ്പറമ്പുകളിലെ ഇതിഹാസവും ആന പ്രേമികളുടെ ആവേശവുമായിരുന്ന കുഴൂര്‍ സ്വാമിനാഥന് ഓര്‍മയായി. മാള മാടവന വിജയകുമാറിെൻറ ഉടമസ്ഥതയിലുള്ള കുഴൂര്‍ സ്വാമിനാഥന് കുന്നുകര പഞ്ചായത്തിലെ മുതുകാട് എലിത്തുരുത്ത് സ്വദേശി മഞ്ഞളി ബാബുവിെൻറ പറമ്പില്‍ തിങ്കളാഴ്ച പുലര്‍ച്ചയാണ് െചരിഞ്ഞത്. 50ലേറെ വയസ്സുണ്ട്. മൂന്നുവര്‍ഷം മുമ്പ് വാതം പിടിപെട്ടതിനെത്തുടര്‍ന്ന് പിന്‍കാലുകള്‍ക്ക് ബലക്ഷയം സംഭവിച്ചിരുന്നു.
തിരുവാല്ലൂരിലെത്തിച്ച് പറവൂര്‍ വെറ്ററിനറി സര്ജന് ഡോ. യു.ഗിരീഷിെൻറ നേതൃത്വത്തില്‍ ചികിത്സ നടത്തിവരുകയായിരുന്നു. ആനയുടെ സംരക്ഷണാര്‍ഥമാണ് ഏതാനും മാസം മുമ്പ് തിരുവാല്ലൂരില്നിന്ന് കുന്നുകരയിലെത്തിച്ചത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊല്ലം പുത്തന്‍കുളം സ്വദേശി ഷാജി ബിഹാറില്‍നിന്ന് കേരളത്തിലെത്തിച്ച 10 അടി ഉയരമുള്ള കൊമ്പനാണ് ചുരുങ്ങിയ കാലം കൊണ്ട് ആനപ്രേമികളുടെ മനസ്സ് കീഴടക്കിയത്. പുത്തന്‍കുളം പ്രസാദ് എന്നായിരുന്നു ആദ്യ നാമം.
തെക്കന്‍ കേരളത്തില്‍നിന്ന് തുടങ്ങി പിന്നീട് കീരങ്കാട് രാമചന്ദ്രനായും ബാസ്റ്റിന് ഗ്രൂപ്പില്‍ വിനയപ്രസാദായും ഗുരുജിയില്‍ ശ്രീകൃഷ്ണനായും മഞ്ചേരി ഗംഗപ്രസാദായും കുളമാക്കില്‍ സീതാ രാമനായും പാലായിലും പട്ടാമ്പിയിലും രാമചന്ദ്രനായുമായതിന് ശേഷമാണ് കുഴൂര്‍ സ്വാമിനാഥനായി വിലസിയത്. ഏകദേശം 304 സെൻറിമീറ്ററാണ് ഉയരം.
മാരാരിക്കുളം മധു, കുളമാക്കില്‍ റെജി, ഇസ്മായില്‍ ഷാജി, നെല്ലുവായ് പ്രകാശന്, കടക്കല്‍ ബൈജു, ആലത്തൂര്‍ അഫ്സല്, മന്നായി കുഞ്ഞുമോന്, രാജന് തുടങ്ങിയവര്‍ സ്വാമിനാഥനെ വഴിനടത്തിയവരാണ്. ഏതാനും വര്‍ഷം മുമ്പ് ജീവനക്കാര്‍ കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് ദീര്‍ഘനാള്‍ പണിമുടക്കി.
ആനക്ക് ഭക്ഷണവും അനുബന്ധ പരിചരണവും മുടങ്ങിയതോടെയാണ് ശോഷിക്കാന്‍ തുടങ്ങിയതെന്നാണ് ആരോപണം. ഇതേച്ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ ആനപ്രേമികളുടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പറവൂരിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയത്. ജഡം ഇടപ്പള്ളി സാമൂഹിക വനവത്കരണ വിഭാഗം ഏറ്റെടുത്ത് പെരുന്തോട് ഫോറസ്റ്റ് ഓഫിസറുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.