അപകടാവസ്ഥയിലായ കോതായ് പാലം
അയ്യമ്പുഴ: കാലപ്പഴക്കത്താൽ ഏത് സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ് അയ്യമ്പുഴ- മഞ്ഞപ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോതായ് പാലം കൈവരികളിലെ കോണ്‍ക്രീറ്റ് തകര്‍ത്ത് ഉള്ളിലെ ഇരുമ്പുകമ്പികള്‍ സാമൂഹിക വിരുദ്ധര്‍ കടത്തിക്കൊണ്ട് പോയി. വാഹനങ്ങള്‍ തോട്ടില്‍ വീഴാതിരിക്കാന്‍ അപായ സൂചന നൽകുന്ന പ്ലാസ്റ്റിക് വള്ളികള്‍ പരിസരവാസികള്‍ പാലത്തില്‍ കെട്ടിയിട്ടുണ്ട്.
മഞ്ഞപ്ര, തുറവൂര്‍, അങ്കമാലി തുടങ്ങി പ്രദേശങ്ങളിലേക്കുള്ള പ്രധാന സഞ്ചാരമാര്‍ഗമാണിത്. 10 സ്വകാര്യ ബസുകളും മറ്റ് നിരവധി വാഹനങ്ങളും ദിവസവും ഇതിലേ കടന്ന് പോകുന്നുണ്ട്. കാളവണ്ടിയും ജീപ്പും മാത്രം സഞ്ചരിച്ചിരുന്ന കാലത്ത് നിർമിച്ച പാലത്തിലൂടെ മുപ്പതും നാല്പതും ടണ്‍ ഭാരമുള്ള പത്ത് ചക്ര വാഹനങ്ങളാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. കോടികള്‍ ചെലവിട്ട് റോഡ് നവീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.