വൈപ്പിൻ: വൈപ്പിൻ ജെട്ടിയിൽ വാട്ടർ മെട്രോബോട്ട് അടുപ്പിക്കവെ സമീപത്തുള്ള റോറോജെട്ടിയില് കെട്ടിയിട്ടിരുന്ന സേതു സാഗർ - 1 എന്ന റോറോ ജങ്കാറിൽ ഇടിച്ചു. ജങ്കാറിന്റെ റാമ്പിനും ബോട്ടിനും ചെറിയ കേടുപാട് സംഭവിച്ചു. യാത്രക്കാർക്ക് അപകടമൊന്നുമില്ല. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് വൈപ്പിന്വഴി ഹൈകോടതി ജെട്ടിയിലേക്കു സര്‍വിസ് നടത്തുന്ന ബോട്ടാണ് അപകടമുണ്ടാക്കിയത്.
ബോട്ട് അടുപ്പിക്കുന്നതിനിടെ പിന്‍ഭാഗം റോറോയുടെ റാമ്പിലേക്കു കയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന വൈപ്പിന്‍ ജെട്ടിയില്‍നിന്നുള്ള മെട്രോബോട്ട് സര്‍വിസ് ഒന്നര മണിക്കൂറോളം മുടങ്ങി. മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ബോട്ട് ജെട്ടിയോട് ചേര്‍ത്ത് യാത്രക്കാരെ ഇറക്കി. ഒഴുക്കിന്റെ ശക്തി കുറയുന്നതുവരെ സര്‍വിസ് മരവിപ്പിക്കുകയും അതിനുശേഷം സര്‍വിസ് പുരനാരംഭിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം കെ.എം.ആര്.എല്‍ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.