മൂവാറ്റുപുഴ: ആർ.ഡി.ഒ ഓഫിസിൽ വിജിലൻസ് പരിശോധന. നെല്‍വയലുകളും തണ്ണീര്‍തടങ്ങളും ഡേറ്റ ബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിനും തരംമാറ്റി നല്‍കുന്നതിനും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനായിരുന്നു ഓപറേഷന് ‘ഹരിത കവചം’ എന്ന പേരിൽ വിജിലന്‍സ് സംഘം ആര്.ഡി.ഒ ഓഫിസില്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനക്ക് എത്തിയ ഉടൻ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ എല്ലാം പിടിച്ചെടുത്തായിരുന്നു പരിശോധന നടത്തിയത്. രണ്ട് ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ ഗൂഗിള്‍പേ വഴി ഇടപാട് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി.
എന്നാല്‍, സ്വന്തം പണം സ്വകാര്യ ആവശ്യത്തിന് വിനിയോഗിച്ചതാണെന്ന് ഇവര്‍ പറയുന്നു. തരംമാറ്റല്‍ പ്രകിയയുമായി ബന്ധപ്പെട്ടാണോ പണം ഇടപാട് നടത്തിയതെന്ന അന്വേഷണത്തിലാണ് വിജിലന്‍സ്. ഒരാള്‍ ഗൂഗിള്‍പേ വഴി 4,59,000 രൂപയുടെയും മറ്റൊരു ഉദ്യോഗസ്ഥന് 11,69,000 രൂപയുടെയും ഇടപാടുകള്‍ നടത്തിയതായാണ് കണ്ടെത്തല്‍. 2023 മുതലുള്ള ഇടപാടുകളാണിത്. ഫയലുകളെല്ലാം വിശദമായി സംഘം പരിശോധിച്ചു. കേരള നെല്‍വയല്‍ - തണ്ണീര്‍തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥക്ക് വിരുദ്ധമായി തണ്ണീര്‍തടങ്ങളും നെല്‍വയലുകളും ഡേറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കിയോ എന്നതായിരുന്നു പ്രധാന പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.