പറവൂർ നമ്പൂരിയച്ചൻ ആലിന് സമീപം റോഡിൽ വീണ ഓയിൽ അഗ്നിരക്ഷാസേന കഴുകി വൃത്തിയാക്കുന്നു
പറവൂർ: സ്വകാര്യ ബസിൽനിന്ന് ചോർന്ന ഓയിൽ റോഡിൽ വീണതിനെ തുടർന്ന് ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. നമ്പൂരിയച്ചൻ ആലിന് സമീപത്തെ സ്റ്റോപ്പിൽനിന്ന് മുന്നോട്ടെടുത്ത ബസിലെ ഓയിലാണ് ചോർന്നത്.
അമ്മൻകോവിൽ ക്ഷേത്രത്തിന് മുൻവശത്തെ റോഡ് വരെ ഓയിൽ പരന്നു. ഇതുവഴിയെത്തിയ ആറ് ഇരുചക്രവാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞു. ആർക്കും കാര്യമായ പരിക്കില്ല. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന സോപ്പുപൊടി ഉപയോഗിച്ച് റോഡ് കഴുകിയ ശേഷം മണ്ണ് വിതറി. അരമണിക്കൂറോളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.