സൽജൻ സുലൈമാൻ, ജോൺസൺ, ഗോപി, സെബിൻ
കൊച്ചി: സർവിസ് സമയത്തെച്ചൊല്ലി തർക്കം. ബസ് ജീവനക്കാർ തെരുവിൽ ഏറ്റുമുട്ടി. നാലുപേരെ അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി-കാക്കനാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് സമയക്രമം പാലിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം നോർത്ത് ബസ് സ്റ്റോപ്പിൽവെച്ച് മറ്റൊരു ബസ് ഈ ബസിന് മുൻവശം ഇട്ട് ആക്രമിക്കുകയായിരുന്നു.
ബസ് അമിത വേഗത്തിൽ പിന്നോട്ട് എടുത്ത് ഇടിപ്പിച്ച് ബസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഏലൂർ കളപ്പുരക്കൽ വീട്ടിൽ സൽജൻ സുലൈമാൻ, പാലാരിവട്ടം കണിയാൻ മലയിൽ വീട്ടിൽ ജോൺസൺ, ചേർത്തല വയലാർ കൊല്ലപ്പറമ്പ് വെളിയിൽ ഗോപി, ആലങ്ങാട് കരുമാല്ലൂർ പോസ്റ്റിൽ പാദുപുരയിൽ വീട്ടിൽ സെബിൻ എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് എസ്.എച്ച്.ഒ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.