പറവൂർ: കൊടുങ്ങല്ലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജീവനക്കാർ സംഘം ചേർന്ന് വടക്കേക്കര കുഞ്ഞിത്തൈ ചെട്ടിവളപ്പിൽ സ്റ്റീഫന്റെ വീടുകയറി ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ പുത്തൻവേലിൽ മുരളീകൃഷ്ണൻ (31), കൊടുങ്ങല്ലൂർ ചിറപ്പുറത്ത് കൃഷ്ണകുമാർ (25), എറിയാട് ചക്കമാട്ടിൽ അതുൽ (28) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ സ്റ്റീഫന്റെ അമ്മ ഫിലോമിനയുടെ കൈ ഒടിഞ്ഞിരുന്നു. സ്റ്റീഫനും ഭാര്യ സാന്ദ്രയ്ക്കും മർദനമേറ്റു. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. അറസ്റ്റിലായ മൂന്നു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.