വി​ട​വാ​ങ്ങി​യ​ത് വീ​ര്യം ചോ​രാ​ത്ത വി​പ്ല​വ​കാ​രി

അ​ങ്ക​മാ​ലി: 66ാം വ​യ​സ്സി​ലും വീ​ര്യം ചോ​രാ​തെ നാ​ടി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ൾ നെ​ഞ്ചേ​റ്റി​യ സ​മ​ര പോ​രാ​ളി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം വി​ട​വാ​ങ്ങി​യ ആ​ർ.​ജെ.​ഡി ദേ​ശീ​യ സ​മി​തി അം​ഗ​വും കാ​തി​ക്കു​ടം സ​മ​ര നാ​യ​ക​നു​മാ​യ ജെ​യ്സ​ൺ പാ​നി​കു​ള​ങ്ങ​ര. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും ഏ​റ്റെ​ടു​ക്കു​ന്ന സ​മ​ര​ങ്ങ​ൾ ല​ക്ഷ്യം കാ​ണു​ന്ന​തി​നും ഏ​ത് വ​മ്പ​ന്‍റെ മു​മ്പി​ലും അ​ടി​യ​റ​വ് വെ​ക്കാ​ത്ത പോ​രാ​ടു​ന്ന ച​രി​ത്ര​മാ​ണ് ജെ​യ്സ​ൺ പാ​നി​കു​ള​ങ്ങ​ര​യു​ടെ പി​ന്നി​ട്ട ജീ​വി​ത വ​ഴി​ക​ൾ തി​ര​യു​മ്പോ​ൾ തെ​ളി​യു​ന്ന ചി​ത്രം.

പ്ര​കൃ​തി ക​നി​ഞ്ഞ​രു​ളി​യ വാ​യു​വും ജ​ല​വും മ​ലി​ന​മാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സ​ന്ധി​യി​ല്ലാ​സ​മ​ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. കാ​ടു​കു​റ്റി നി​റ്റ ജ​ലാ​റ്റി​ൻ ഫാ​ക്ട​റി​യി​ലെ മ​ലീ​നീ​ക​ര​ണ​ത്തി​നെ​തി​രെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ജ​ന​കീ​യ പോ​രാ​ട്ട​ത്തി​നാ​ണ് ജെ​യ്സ​ൺ നേ​തൃ​ത്വം ന​ൽ​കി​യ​ത്. സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​ക​ൾ​ക്കും ക​ള്ള​ക്കേ​സു​ക​ൾ​ക്കും വ​ഴ​ങ്ങാ​തെ വി​ജ​യം വ​രെ പോ​രാ​ടി. ഏ​റ്റെ​ടു​ത്ത സ​മ​ര​ങ്ങ​ള​ത്ര​യും പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു. ന​ല്ല​തെ​ന്ന് തോ​ന്നി​യാ​ൽ ഒ​പ്പം നി​ൽ​ക്കാ​നും അ​രു​തെ​ന്ന് പ​റ​യേ​ണ്ട​തി​നെ മ​ടി​യി​ല്ലാ​തെ മു​ന്നി​ൽ നി​ന്ന് പ​റ​യാ​നും ധീ​ര​ത​പ്ര​ക​ടി​പ്പി​ച്ച വ്യ​ക്തി​ത്വ​വു​മാ​യി​രു​ന്നു ജെ​യ്സ​ൺ പാ​നി​കു​ള​ങ്ങ​ര. കാ​തി​ക്കു​ടം സ​മ​ര​ച​രി​ത്രം പ്ര​തി​പാ​ദി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്രം ഒ​രു​ക്കി​യി​ട്ടു​ണ്ട് ഇ​ദ്ദേ​ഹം. 

Tags:    
News Summary - The one who gave up was a revolutionary who did not ask for strength.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.