കൊച്ചി: ജില്ലയിൽ ഒരാഴ്ചക്കിടെ ലൈസൻസ് തെറിച്ചത് 43 സ്വകാര്യ ബസ് ഡ്രൈവർമാർക്ക്. വാതിലുകൾ തുറന്നിട്ട് സർവിസ് നടത്തിയത്തിനുൾപ്പെടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് ഇത്രയും പേർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചത്. സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങളും അലക്ഷ്യ ഡ്രൈവിങ്ങുംമൂലം അപകടം പതിവായതോടെ ശക്തമായ പരിശോധനയാണ് അധികൃതർ നടത്തുന്നത്. ഇക്കാലയളവിൽ 68 ബസിനെതിരെയാണ് നടപടി സ്വീകരിച്ചത്. 54 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് ഇതിനോടകം നോട്ടീസ് നൽകിയിട്ടുള്ളത്. ഇതിൽ 43 പേരുടെ ലൈസൻസാണ് ഇതുവരെ താൽക്കാലികമായി സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധിയിൽ വാഹനം ഓടിച്ചതിന് പിടികൂടിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കും.
സസ്പെൻഷനും പിഴ ശിക്ഷക്കും പുറമെ ഡ്രൈവർമാർ ബോധവത്കരണ ക്ലാസിലും പങ്കെടുക്കേണ്ടതുണ്ട്. ഇതിനോടകം 45 പേർക്കാണ് ഇത്തരത്തിൽ പരിശീലന ക്ലാസ് നൽകിയത്. അടുത്ത ബാച്ച് നിയമലംഘകർക്കുള്ള ക്ലാസ് ശനിയാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.