കൊച്ചി: ഭാര്യ പൊള്ളലേറ്റുമരിച്ച കേസിൽ പ്രതിയുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി. തിരുവനന്തപുരം പേരൂർക്കട സ്വദേശി വിനോദ് കുമാറിന് തിരുവനന്തപുരം അഡീ. ജില്ല സെഷൻസ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
2010 മേയ് 18ന് രാത്രി പൊള്ളലേറ്റ വിനോദിന്റെ ഭാര്യ സുമി ശേഖർ 25ന് ആശുപത്രിയിൽ മരണപ്പെട്ടു. മറ്റു പുരുഷന്മാരുമായി സുമി ഇടപെടുന്നത് ഇഷ്ടപ്പെടാതിരുന്ന പ്രതി ഇതിലുള്ള വൈരാഗ്യംമൂലം ഇവരുടെമേൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയെന്നാണ് കേസ്. ഗുരുതര പൊള്ളലേറ്റതിനെ തുടർന്നാണ് സുമി മരണപ്പെട്ടത്. സുമിയുടെ സഹോദരന്റെയടക്കം മൊഴികൾ കണക്കിലെടുത്താണ് വിചാരണ കോടതി പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. എന്നാൽ, സംഭവത്തെക്കുറിച്ച് യുവതി നൽകിയിട്ടുള്ളത് വ്യത്യസ്ത മരണമൊഴികളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിച്ചാണ് കോടതി ശിക്ഷ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.