ലഖാൻ എം. പവർ, നന്ദ്ലാൽ
കളമശ്ശേരി: സ്വർണത്തിന് പകരം മുക്കുപണ്ടം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ കളമശ്ശേരി പൊലീസ് പിടികൂടി. കർണാടക ശ്രീരംഗപട്ടണ സ്വദേശികളായ നന്ദ്ലാൽ (28), ലഖാൻ എം. പവർ (25) എന്നിവരെയാണ് ഇൻസ്പെക്ടർ ടി. ദിലീപിന്റെ നേതൃത്വത്തിൽ മൈസൂരിൽനിന്ന് പിടികൂടിയത്. ഈ മാസം നാലിന് കളമശ്ശേരി പ്രീമിയർ ജങ്ഷനിൽവെച്ച് രണ്ട് കിലോ സ്വർണം തരാമെന്ന് പറഞ്ഞ് ആലുവ സ്വദേശിയിൽനിന്ന് 10 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം മുക്കുപണ്ടം നൽകി കബളിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.