Posted On
date_range Updated On
date_range ജോലി വാഗ്ദാനം ചെയ്ത് രണ്ടുകോടി തട്ടിയ പ്രതി അറസ്റ്റിൽ
കളമശ്ശേരി: ക്രൊയേഷ്യ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നു രണ്ട് കോടിയോളം രൂപ കൈപ്പറ്റിയ ശേഷം വഞ്ചിച്ച പ്രതി അറസ്റ്റിലായി.
എറണാകുളം ചിറ്റൂർ രാജാജി റോഡിൽ എസ്.ജി.ഐ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഉടമയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി പ്രണവ് പ്രകാശിനെയാണ് ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 150 ഓളം ഉദ്യോഗാർഥികളെ വഞ്ചിച്ചതായാണ് പരാതി. ഏലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ യു. രാജീവ് കുമാർ, സബ് ഇൻസ്പെക്ടർമാരായ സജീവ് കുമാർ, ഷെജിൽ കുമാർ, സിവിൽ ഓഫീസർമാരായ ബിജു, മിഥുൻ മോഹൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.