11കാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പള്ളുരുത്തി: 11കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഫോർട്ടുകൊച്ചി സ്വദേശി പാരൽ ഡിസൂസ(24)യാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഫോർട്ടുകൊച്ചി അമരാവതിയിലെ കടയിലേക്ക് വരികയായിരുന്നു പെൺകുട്ടിയെ ആണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച ​പ്രതി കൂടെ വരുന്നോ എന്ന് ചോദിക്കുകയും നഗ്നത പ്രദർശനം നടത്തുകയുമായിരുന്നുവെന്ന് ഫോർട്ടുകൊച്ചി പൊലീസ് പറഞ്ഞു. ​​

പേടിച്ചുപോയ കുട്ടി കടയുടമയോട് സംഭവം വിവരിക്കുന്നതിനിടെ പ്രതി കടന്നുകളഞ്ഞു. ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂലംമ്പിള്ളിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - Sexual assault on 11 year old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.