ചൂർണിക്കര ചവർപ്പാടം പാടശേഖരത്തിൽ അൻവർ സാദത്ത് എം.എൽ.എ വിത്ത് വിതക്കൽ മഹോത്സവം ഉദ്ഘാടനം ചെയ്യുന്നു
ചൂർണിക്കര: പഞ്ചായത്തിന്റെ കാർഷിക പാരമ്പര്യം വീണ്ടെടുത്ത് ചവർപ്പാടത്ത് വിത്ത് വിതക്കൽ മഹോത്സവം. പഞ്ചായത്തും കൃഷിഭവനും ചവർപ്പാടം പാടശേഖര സമിതിയും സംയുക്തമായാണ് മൂന്നു വർഷമായി കൃഷി മുടങ്ങിക്കിടന്ന ചവർപ്പാടം പാടശേഖരത്തിൽ കൃഷി ആരംഭിച്ചത്. കുട്ടനാടൻ കർഷകരുടെ സഹായത്തോടെയാണ് കൃഷി.
ആദ്യഘട്ടത്തിൽ 30 ഏക്കറിൽ വിത്തു വിതക്കും. ചൂർണിക്കരയിലെ കട്ടേപ്പാടത്ത് രണ്ടു വർഷമായി കൃഷി ചെയ്യുന്നുണ്ട്. രണ്ടു സ്ഥലത്തും പാടശേഖര സമിതികൾ രൂപവത്കരിച്ച്, കൃഷിഭവന്റെ സഹായത്തോടെയാണ് ആരംഭിച്ചത്. അടുത്ത വർഷം 500 ഏക്കറിൽ കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അൻവർ സാദത്ത് എം.എൽ.എ വിത്ത് വിതക്കൽ ഉദ്ഘാടനം ചെയ്തു. ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി സ്വാഗതം പറഞ്ഞു.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മുഹമ്മദ് ഷെഫീക്, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ കെ.കെ. ശിവാനന്ദൻ, സി.പി. നൗഷാദ്, പി.എസ്. യൂസഫ്, കെ. ദിലീഷ്, പി.വി. വിനീഷ്, ലൈല അബ്ദുൽ ഖാദർ, രമണൻ ചേലാക്കുന്ന്, റംല അലിയാർ, കൃഷി ഓഫിസർ അരുൺ പോൾ, പാടശേഖര സമിതി പ്രസിഡന്റ് കെ.എ. അലിയാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ. ജമാൽ, കൃഷി അസിസ്റ്റന്റ് കെ.സി. ശ്രീജ, പാടശേഖര സമിതി ഭാരവാഹികളായ പി.എം. മുഹമ്മദ്, കെ.എം. അലി, പരീത് പിള്ള എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിപ്പാട്ടുകൾ പാടിയും പാടത്ത് വിത്ത് വിതറിയും വിത്ത് വിതക്കൽ ഉത്സവമാക്കി മാറ്റി. തൊഴിലാളികളോടൊപ്പം എം.എൽ.എയും ജനപ്രതിനിധികളും പാട്ടിൽ പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.