കൊച്ചി: ഭിന്നശേഷിക്കാരന് കൊച്ചി നഗരസഭ നൽകിയ സ്കൂട്ടർ ദിവസങ്ങൾക്കകം കത്തിനശിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. ഏഴ് ദിവസത്തിനകം അന്വേഷണം നടത്തി കൊച്ചി നഗരസഭ സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ആഗസ്റ്റിലാണ് കൊച്ചി സ്വദേശി നാസറിന് നഗരസഭ സ്കൂട്ടർ നൽകിയത്. സെപ്റ്റംബർ 21ന് കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പറയുന്നു. നാസറിന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുമ്പോഴാണ് കത്തിയത്. ഭിന്നശേഷിക്കാരനായതിനാൽ ഇരുവശത്തും ടയർ ഉൾപ്പെടെ എക്സ്ട്ര ഫിറ്റിങ്ങുകൾ ഉള്ളതിനാൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നാണ് ഇൻഷുറൻസ് കമ്പനിയുടെ നിലപാട്. പകരം ഒരു സ്കൂട്ടർ നൽകണമെന്നാണ് നാസറിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.