പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യി കു​റ​യാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ണ​പ്പു​റം ക്ഷേ​ത്ര​ത്തി‍െൻറ ഭൂ​രി​ഭാ​ഗ​വും വെ​ള്ള​ത്തി​ൽമുങ്ങി നിൽക്കുന്നു

മഴ; ​കൊച്ചിയിൽ ക്യാമ്പുകളിൽ താമസിക്കുന്നവരുടെ എണ്ണം 1321 ആയി

കൊച്ചി: മഴക്കെടുതിയെത്തുടർന്ന് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരുടെ എണ്ണം 1321 ആയി. ജില്ലയിൽ 35 ഇടത്താണ് നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 439 കുടുംബമാണ് ക്യാമ്പുകളിലുള്ളത്. ഇതിൽ 535 പേർ പുരുഷന്മാരും 561 പേർ സ്ത്രീകളുമാണ്. 225 കുട്ടികളും 19 മുതിർന്ന പൗരന്മാരുമാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. 

പ​ക​ൽ മ​ഴ കു​റ​ഞ്ഞ് നി​ന്ന​തിനാൽ​ പെ​രി​യാ​റി​ലും മൂ​വാ​റ്റു​പു​ഴ​യാ​റി​ലും ജ​ല​നി​ര​പ്പ് കൂടിയില്ലെങ്കി​ലും ആ​ശ​ങ്ക​യി​ൽ ത​ന്നെ​യാ​ണ് ജി​ല്ല. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ ഭീ​തി ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നു​ശേ​ഷം കാ​ര്യ​മാ​യ മ​ഴ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ല​ഭി​ച്ചി​ല്ല. ഒ​റ്റ​പ്പെ​ട്ട മ​ഴ പ​ല​യി​ട​ങ്ങ​ളി​ലു​മു​ണ്ടാ​യെ​ങ്കി​ലും ന​ദി​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും ജ​ല​നി​ര​പ്പി​നെ ബാ​ധി​ക്കും വി​ധം പെ​യ്തി​ല്ല.

വെ​ള്ളി​യാ​ഴ്ച പ​ക​ൽ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​നി​ല​യി​ലാ​ണ്. എ​ന്നാ​ൽ, അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു​മെ​ത്തു​ന്ന വെ​ള്ളം വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തി​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. പ​റ​വൂ​രി​ലെ പു​ത്ത​ൻ​വേ​ലി​ക്ക​ര മേ​ഖ​ല​യി​ലാ​ണ് വെ​ള്ളം ക​യ​റു​ന്ന​ത് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.

ഭൂ​ത​ത്താ​ൻ​കെ​ട്ട് അ​ണ​ക്കെ​ട്ടി​ൽ 29.90 മീ​റ്റ​റാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട​ത്തെ ജ​ല​നി​ര​പ്പ്. ഇ​വി​ടെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 34.95 മീ​റ്റ​റാ​ണ്. 169 മീ​റ്റ​ർ പ​ര​മാ​വ​ധി ശേ​ഷി​യു​ള്ള ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ൽ 160.33 മീ​റ്റ​റാ​യി​രു​ന്നു ജ​ല​നി​ര​പ്പ്.

മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് പ​ക​ൽ​സ​മ​യ​ത്ത് താ​ഴു​ക​യാ​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ട നി​ല​യെ​ക്കാ​ൾ മു​ക​ളി​ലാ​ണെ​ന്ന​ത് ആ​ശ​ങ്ക​യാ​യി. തൊ​ടു​പു​ഴ​യാ​റി‍െൻറ മൂ​വാ​റ്റു​പു​ഴ​യി​ലെ റി​വ​ർ ഗേ​ജ് സ്റ്റേ​ഷ​നി​ൽ 11.09 മീ​റ്റ​റാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. കാ​ളി​യാ​ർ പു​ഴ​യു​ടെ കാ​ലാം​പൂ​ർ റി​വ​ർ​ഗേ​ജ് സ്റ്റേ​ഷ​നി​ൽ 11.88 മീ​റ്റ​ർ, ക​ക്ക​ടാ​ശ്ശേ​രി​യി​ലെ റി​വ​ർ​ഗേ​ജ് സ്റ്റേ​ഷ​നി​ൽ 11.815 മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യു​മാ​ണ് ജ​ല​നി​ര​പ്പ്. മൂ​വാ​റ്റു​പു​ഴ​യാ​റി‍െൻറ ക​ച്ചേ​രി​ത്താ​ഴ​ത്തെ റി​വ​ർ​ഗേ​ജ് സ്റ്റേ​ഷ​നി​ൽ 11.415 മീ​റ്റ​റാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. ഇ​വി​ടെ അ​പ​ക​ട​സാ​ധ്യ​ത ജ​ല​നി​ര​പ്പ് 11.015 ആ​ണ്.

പെ​രി​യാ​റി​ൽ മാ​ർ​ത്താ​ണ്ഡ​വ​ർ​മ, മം​ഗ​ല​പ്പു​ഴ, കാ​ല​ടി മേ​ഖ​ല​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​താ​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ന് സ​മീ​പം 2.815 മീ​റ്റ​ർ, മം​ഗ​ല​പ്പു​ഴ 2.55 മീ​റ്റ​ർ, കാ​ല​ടി 5.055 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്.

Tags:    
News Summary - rain; In Kochi, the number of people living in camps has reached 1321

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.