കോതമംഗലം: കോട്ടപ്പാറ വനത്തിലെ ആനകളെക്കൊണ്ട് പൊറുതിമുട്ടി കോട്ടപ്പടി, പിണ്ടിമന, വേങ്ങൂര്‍ പഞ്ചായത്തുകളിലെ ജനവാസമേഖലകള്‍. വനത്തില്‍നിന്ന് അഞ്ചും ആറും കിലോമീറ്റര്‍ അകലെവരെ ദിവസവും ആനക്കൂട്ടം ഇറങ്ങും. കൃഷിയും വീടുകളും ആനകള്‍ നശിപ്പിക്കുന്നതിനൊപ്പം നിരവധി മനുഷ്യ ജീവനുകളും പൊലിഞ്ഞിട്ടുണ്ട്. ആനകളുടെ ആക്രമണത്തില്‍ പരിക്കേറ്റത് നിരവധി പേര്‍ക്കാണ്.
രാത്രിയും പകലും ആനകളെ ഭയക്കേണ്ട സ്ഥിതിയാണ്. ആനശല്യം കാരണം കൃഷി ഉപേക്ഷിച്ച ഏക്കർ കണക്കിന് സ്ഥലമാണ് വെറുതെ കിടക്കുകയാണ്. വീടും പുരയിടവും കൃഷിയും ഉപേക്ഷിച്ച് സ്ഥലംവിട്ടവരുമുണ്ട്. അമ്പതോളം ആനകളാണ് കോട്ടപ്പാറ പ്ലാന്റേഷനില്‍ ഉള്ളതെന്നു കണക്കാക്കുന്നത്. വനത്തിൽ തീറ്റയുടെ ലഭ്യതക്കുറവാണ് ആനകള്‍ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കാട്ടാന കിണറ്റിൽ വീഴുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്യുമ്പോൾ ശക്തമായ പ്രതിഷേധം ഉയരും. അപ്പോൾ മാത്രം നടപടിയുമായി രംഗത്തുവരുന്ന വനം വകുപ്പ് നടപടി ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.
ഒന്നരവര്‍ഷം മുമ്പ് സമീപ പ്രദേശമായ മുട്ടത്തുപാറയിലെ കിണറ്റിൽ കാട്ടുകൊമ്പന് വീഴുകയും ഏറെ പ്രതിഷേധങ്ങൾക്ക് ശേഷം കിണര്‍ പുനര്‍നിർമിച്ചു നല്‍കാനും മറ്റും നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയാണ് ആനയെ കരക്കുകയറ്റിയത്. എന്നാല്‍, ഒരുവര്‍ഷം കഴിഞ്ഞാണ് കിണര്‍ പുനര്‍നിർമിച്ചത്. കൂടാതെ പ്രതിഷേധക്കാർക്കെതിരെ കേസും എടുത്തു. വനംവകുപ്പും ജനപ്രതിനിധികളും നല്കിയ ഉറപ്പ് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് ഞായറാഴ്ച നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.