കളമശ്ശേരി: പള്ളിയിലാംകര ഗവ.എൽ.പി സ്കൂളിൽ മലയാളി വിദ്യാർഥികൾ നാലുപേർ മാത്രം. പശ്ചിമ ബംഗാൾ, അസം, ഉത്തർപ്രദേശ്, ബിഹാർ, തമിഴ്നാട് സംസ്ഥാനങ്ങളിലെ 29 വിദ്യാർഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. പുതുതായി ഒന്നാം ക്ലാസിൽ ഒമ്പത് പേർ പ്രവേശനം നേടി. സ്കൂളിൽ എത്തിയ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു.
പ്രധാന അധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരുണ്ട്. ഇതര സംസ്ഥാനങ്ങളിലുള്ള വിദ്യാർഥികളുടെ പഠനം ഏകോപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ബി.പി.സി.എല്ലും ചേർന്ന് നടപ്പാക്കുന്ന റോഷ്നി പദ്ധതിയിലെ വളന്റിയർ ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. കളമശ്ശേരിയിലെ ആദ്യ വിദ്യാലയമായ പള്ളിലാംകര ഗവ. എൽ.പി സ്കൂൾ സ്വാതന്ത്ര്യത്തിന് മുമ്പ് നിലവിൽ വന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.