നവീകരണം പൂർത്തിയായ കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിലെ ഒ.പി േബ്ലാക്ക് കൗൺസിലർമാരായ ടി.കെ.അഷറഫ്, ബാസ്റ്റിൻ ബാബു എന്നിവർ തുറന്നുനൽകിയപ്പോൾ
മട്ടാഞ്ചേരി: നവീകരണം പൂർത്തിയായി ഒരു മാസമായിട്ടും തുറന്നുകൊടുക്കാതിരുന്ന കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ ഒ.പി ബ്ലോക്ക് ഒടുവിൽ തുറന്നുകൊടുത്തു. ശക്തമായ പ്രതിഷേധത്തിനൊടുവിൽ ബുധനാഴ്ച രാവിലെയാണ് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷറഫ്, കൗൺസിലർ ബാസ്റ്റിൻ ബാബു എന്നിവരുടെ നേതൃത്വത്തിൽ ഒ.പി േബ്ലാക്ക് പൊതുജനങ്ങൾക്ക് തുറന്നുനൽകിയത്.
ആശുപത്രി സൂപ്രണ്ട് കാതറിൻ സുശീൽ പീറ്റർ, ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവരും പങ്കെടുത്തു. പശ്ചിമകൊച്ചിയിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖ്യ ആശ്രയമായ മഹാരാജാസ് ആശുപത്രിയിലെ ഒ.പി ബ്ലോക്ക് നവീകരണത്തിനായി മാസങ്ങളായി അടച്ച് പകരം ആശുപത്രിയിലെ മറ്റൊരിടത്താണ് പ്രവർത്തനം ഒരുക്കിയിരുന്നത്.
ബസ് സ്റ്റോപ്പിന് സമീപം താൽക്കാലികമായി ഉണ്ടാക്കിയ ചെറിയ ഗേറ്റ് വഴിയാണ് രോഗികൾ താൽക്കാലിക ഒ.പി യിൽ പ്രവേശിച്ചിരുന്നത്. ഇത് വലിയ ബുദ്ധിമുട്ടാണ് ഉളവാക്കിയിരുന്നത്. ആശുപത്രിയിലെത്തുന്നവർ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്ക് പൊലീസ് പിഴയീടാക്കുന്നതും പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.