രാജൻ
Posted On
date_range Updated On
date_range മകന്‍റെ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച വയോധികൻ അറസ്റ്റിൽ
പറവൂർ: മകന്‍റെ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ കിഴക്കേപ്രം വെയർ ഹൗസിന് സമീപം പൊന്നേടത്ത് വീട്ടിൽ രാജനെ (74)അറസ്റ്റ് ചെയ്തു. മകൻ ജിയേഷിന്‍റെ ഭാര്യ അനൂപ (34) കഴുത്തിന് പരിക്കേറ്റ് ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മുറിയിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന അനൂപയെ ഇയാൾ മർദിക്കുകയും വാക്കത്തികൊണ്ട് കഴുത്തിന് മുറിവേൽപിക്കുകയുമായിരുന്നു. മുറിവ് ഗുരുതരമല്ല. ചെവിയുടെ ഭാഗത്തും മുഖത്തും മർദനമേറ്റിട്ടുണ്ട്. പരിക്കേറ്റ അനൂപയെ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവ സമയത്ത് ജിയേഷ് വീട്ടിലുണ്ടായിരുന്നു. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.