പള്ളുരുത്തി: ഉണക്കമരത്തിന്റെ മുപ്പതടി ഉയരത്തിലുള്ള കൊമ്പിൽ മൂന്ന് ദിവസങ്ങളായി കുടുങ്ങി കിടന്ന കാക്കക്കുഞ്ഞിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.
ഇടക്കൊച്ചി നാസ് ഫിഷറീസിന് മുൻവശത്ത് മരത്തിലാണ് പട്ടത്തിന്റെ നൈലോൺ നൂലിൽ കാക്കയുടെ കാൽ കുടുങ്ങിക്കിടന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ജീവകാരുണ്യ പ്രവർത്തകനായ മുകേഷിനെ വിവരമറിയിച്ചു. അദ്ദേഹം അരൂരിലെ അഗ്നിരക്ഷാ സ്റ്റേഷനുമായി ബന്ധപ്പെടുകയും യൂണിറ്റംഗങ്ങൾ ഉടനെ ഇടക്കൊച്ചിയിലെത്തുകയും ചെയ്തു.
സാഹസികമായി കയറി കാക്കക്കുഞ്ഞിന്റെ രക്ഷപെടുത്തുകയായിരുന്നു. ഫയർ ഓഫീസർ യേശുദാസ്, പ്രസാദ്, സുനിൽകുമാർ, സുമേഷ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.