മൂവാറ്റുപുഴ: തൃശൂരില്‍ നടക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിന് അമ്മയും മൂന്ന് പെണ്മക്കളും പങ്കെടുക്കുന്നു. ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ട് വരെ പീപ്പിള്‍ ആം റസ്ലിങ് ഫെഡറേഷനും ആം റസ്ലിങ് അസോസിയേഷനും സംയുക്തമായി നടത്തുന്ന ദേശീയ പഞ്ച ഗുസ്തി മത്സരം തൃശൂര്‍ വി.കെ.എന്‍. മേനോന് ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുക.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 2500ല്‍ അധികം കായിക താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തിൽ മൂവാറ്റുപുഴ സ്വദേശിനി റീജ സുരേഷാണ് കേരള വനിത ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇവരുടെ മക്കളും വിദ്യാര്‍ഥിനികളുമായ ആര്‍ദ്ര സുരേഷ്, അമയ സുരേഷ്, ആരാധ്യ സുരേഷും എന്നിവരും പങ്കെടുക്കുന്നുണ്ട്.
ആര്‍ദ്ര സുരേഷ് കോട്ടയം മെഡിക്കല്‍ കോളജ് ബി.പി.ടി വിദ്യാര്‍ഥിനിയാണ്. അമയ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ആരാധ്യ മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും. മുന്‍ വര്‍ഷങ്ങളിലെ ദേശീയ അന്തര്‍ദേശീയ താരങ്ങളാണ് ഇവര്‍. സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത് വിഭാഗങ്ങളിലാണ് അമ്മയും മക്കളും പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.