മൂവാറ്റുപുഴ: കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലെയുംപോലെ ഇത്തവണയും മൂവാറ്റുപുഴ നഗരസഭയിൽ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. യു.ഡി.എഫ് ഭരണത്തിലിരിക്കുന്ന നഗരസഭയിൽ ഭരണംനിലനിർത്താൻ അവർ ശ്രമിക്കുമ്പോൾ അഞ്ചു പതിറ്റാണ്ടോളം ഭരിച്ച നഗരസഭഭരണം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും ഊർജിതശ്രമം ആരംഭിച്ചിരിക്കെ, ആര് ഭരിക്കണമെന്ന വിധി നിർണയിക്കുന്നതിൽ വനിതകൾ മുഖ്യപങ്കുവഹിക്കും.
നഗരസഭയിലെ വാർഡുകൾ ഇത്തവണ 28 ൽനിന്ന് 30 ലേക്ക് ഉയർന്നിട്ടുണ്ട്. ആകെയുളള 22,267 വോട്ടർമാരിൽ 11,669 പേരും സ്ത്രീകളാണ്. 10,598 പുരുഷന്മാർ. പുരുഷന്മാരെ അപേക്ഷിച്ച് 1071 സ്ത്രീ വോട്ടർമാർ കൂടുതൽ. എം.ഐ.ഇ.ടി (10), മണിയംകുളം (13), രണ്ടാർകര (14), ജെ.ബി സ്കൂൾ (28) വാർഡുകളിൽ മാത്രമാണ് സ്ത്രീകളെക്കാൾ പുരുഷ വോട്ടർമാരുളളത്. 12,17, 20, 9 എന്നിങ്ങനെ നാമമാത്ര എണ്ണത്തിന്റെ വർധനവാണ് യഥാക്രമം ഈ വാർഡുകളിലുളളത്.
ആയിരത്തിന് മുകളിൽ വോട്ടർമാരുളള ഒരുവാർഡ് പോലും നഗരസഭയിൽ ഇല്ല. രണ്ടാർകര (14) വാർഡിലാണ് ഏറ്റവും അധികം വോട്ടർമാർ -954. കുറവ് ഇലാഹിയ (7) വാർഡിലും -414. മാർക്കറ്റ് (8) -443, വെളളൂർക്കുന്നം (4) -470 എന്നിങ്ങനെയാണ് ആകെ വോട്ടർമാരുടെ എണ്ണം. വാഴപിളളി സെൻട്രൽ (ഒന്ന്) -715, ജനശക്തി (രണ്ട്) -792, തൃക്ക (മൂന്ന്) -949, മൂന്നുകണ്ടം (അഞ്ച്) -921, മോളേക്കുടി (ആറ്) -840, തർബിയത്ത് (9) -747, എം.ഐ.ഇ.ടി (10) -704, പെരുമറ്റം ഫ്രഷ്കോള (11) -605, കിഴക്കേകര (12) -762, മണിയംകുളം (13) -947, ഈസ്റ്റ് സ്കൂൾ (15) -894, മുനിസിപ്പൽ പാർക്ക് (16) -900, പണ്ടിരിമല (17) -792, പേട്ട (18) -570, താലൂക്ക് ആശുപത്രി (19) -806, മുനിസിപ്പൽ ഓഫിസ് (20) -613, മോഡൽ സ്കൂൾ (21) -642, മാറാടി യു.പി (22) -805, ഹൗസിങ് ബോർഡ് (23) -640, എസ്.എൻ.ഡി.പി സ്കൂൾ (24) -747, മൂവാറ്റുപുഴ ക്ലബ് (25) -757, സംഗമം (26) -836, കുര്യന്മല (27) -922, ജെ.ബി സ്കൂൾ വാഴപിളളി (28) -585, മിനി സിവിൽ സ്റ്റേഷൻ (29) -606, വാഴപിളളി ഈസ്റ്റ് (30) -896 എന്നിങ്ങനെയാണ് വാർഡുകളിലെ ആകെ വോട്ടർമാരുടെ എണ്ണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർഥി നിർണയവും ഔദ്യോഗികമായി നടന്നിട്ടില്ലെങ്കിലും ഭൂരിഭാഗം വാർഡുകളിലും സ്ഥാനാർഥികൾ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. ഒരുവട്ടം വീടുകയറി കഴിഞ്ഞവരും ഇവരിലുണ്ട്. ഇരുമുന്നണികളുടെയും വാർഡ് വിഭജനവും ഏതാണ്ട് പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.