Posted On
date_range Updated On
date_range തൃപ്പൂണിത്തുറയിലേക്ക് പരീക്ഷണ ഓട്ടം നടത്തി മെട്രോ
കൊച്ചി: എസ്.എൻ ജങ്ഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പരീക്ഷണ ഓട്ടം നടത്തി കൊച്ചി മെട്രോ. ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനിലേക്കാണ് ഇതോടെ കൊച്ചി മെട്രോ ഓടിയെത്തിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് 12 മണിക്ക് ശേഷമാണ് എസ്.എൻ ജങ്ഷനിൽ നിന്ന് ട്രയൽ റൺ ആരംഭിച്ചത്. ആദ്യപരീക്ഷണ ഓട്ടമായതിനാൽ ആളുകളോ മറ്റ് ഭാരമോ കയറ്റിയില്ല. സിഗ്നലിങ് ഉള്‍പ്പെടെയുള്ള പരിശോധനകളാണ് ഇതിൽ പ്രധാനമായുമുണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ വേഗത കൂട്ടിയും ഭാരം കയറ്റിയുമൊക്കെ പരീക്ഷണ ഓട്ടമുണ്ടാകും. 1.18 കിലോമീറ്ററാണ് പുതിയ റൂട്ടിന്റെ നീളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.