എ​ൽ.​ഐ.​സി സ്വ​കാ​ര്യ​വ​ത്ക​രി​ക്ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി​യി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ സ​മി​തി ന​ട​ത്തി​യ മേ​യ്ദി​ന റാ​ലി

ഐക്യവിളംബരമായി മേയ് ദിനാചരണം

കൊച്ചി: തൊഴിലാളി ശക്തിയും ഐക്യവും വിളിച്ചോതി നാടെങ്ങും മേയ് ദിനാചരണം. പതാക ഉയർത്തലും റാലികളും സമ്മേളനങ്ങളും നടന്നു. തൊഴിൽ കേന്ദ്രങ്ങളിലും വ്യവസായസ്ഥാപനങ്ങൾക്കു മുന്നിലും പതാക ഉയർത്തി. കേന്ദ്രസർക്കാർ എൽ.ഐ.സി സ്വകാര്യവത്കരിക്കുന്നതിനെതിരെ എൽ.ഐ.സി സംരക്ഷണ പ്രതിജ്ഞയെടുത്താണ് തൊഴിലാളികൾ മേയ് ദിനം ആചരിച്ചത്. മണ്ഡലം കേന്ദ്രങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും റാലിയും സമ്മേളനവും നടത്തി.

എറണാകുളത്ത് നടന്ന മേയ്ദിന റാലി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ടി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. കെ.എം. അഷറഫ് സ്വാഗതം പറഞ്ഞു.

കളമശ്ശേരിയിൽ നടന്ന മേയ്ദിന റാലി സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. ശർമ ഉദ്ഘാടനം ചെയ്തു. പി.എം. അയ്യൂബ് അധ്യക്ഷത വഹിച്ചു.

തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. അമ്പലമുകളിൽ സി.ഐ.ടി.യു ജില്ല പ്രസിഡൻറ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പോൾസൺ പീറ്റർ അധ്യക്ഷത വഹിച്ചു.

പാലാരിവട്ടത്ത് നടന്ന റാലി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.പി. അലിയാർ അധ്യക്ഷത വഹിച്ചു. ഇരുമ്പനത്ത് ജില്ല ജോയൻറ് സെക്രട്ടറി എ.ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഷാജി അധ്യക്ഷത വഹിച്ചു.

അങ്കമാലി: സംയുക്ത ട്രേഡ് യൂനിയന്‍റെ നേതൃത്വത്തിൽ അങ്കമാലിയിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ടി.ബി ജങ്ഷനിൽനിന്ന് ആരംഭിച്ച റാലി ടൗൺചുറ്റി പഴയ നഗരസഭ അങ്കണത്തിൽ സമാപിച്ചു. പൊതുസമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സി.കെ. ബിജു അധ്യക്ഷത വഹിച്ചു.

അത്താണി: സംയുക്ത ട്രേഡ് യൂനിയൻ സമിതി ഏരിയ കമ്മിറ്റി അത്താണിയിൽ മേയ് ദിന റാലിയും എൽ.ഐ.സി സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എം. സഹീർ അധ്യക്ഷത വഹിച്ചു.

പറവൂർ: തത്തപ്പിള്ളി ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തിൽ മേയ് ദിനാഘോഷം സംഘടിപ്പിച്ചു. വായനശാലയിൽ നടത്തിയ സമ്മേളനം കോട്ടുവള്ളി പഞ്ചായത്ത് മെംബർ സുമയ്യ അൻസാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.എസ്. ശശി അധ്യക്ഷത വഹിച്ചു.

ആലുവ: തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആലുവ റെയിൽവേ ഗുഡ്സ് ഷെഡിലെ ചുമട്ടു തൊഴിലാളി സ്വതന്ത്ര യൂനിയന്‍റെ ആഭിമുഖ്യത്തിൽ മേയ് ദിന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റും ഗുഡ്സ് ഷെഡിലെ ചുമട്ടുതൊഴിലാളി സ്വതന്ത്ര യൂനിയൻ പ്രസിഡന്‍റുമായ വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു.

ക​ള​മ​ശ്ശേ​രി: മേ​യ് ദി​ന​ത്തി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​മ​ശ്ശേ​രി​യി​ലും ഏ​ലൂ​രും റാ​ലി​യും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ക​ള​മ​ശ്ശേ​രി​യി​ൽ അ​പ്പോ​ളോ ജ​ങ്ഷ​നി​ൽ​നി​ന്ന് സൗ​ത്ത് ക​ള​മ​ശ്ശേ​രി​യി​ലേ​ക്ക് റാ​ലി ന​ട​ത്തി. പൊ​തു​സ​മ്മേ​ള​നം മു​ൻ മ​ന്ത്രി​യും സി.​ഐ.​ടി.​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എ​സ്. ശ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​എ​ൻ.​ടി.​യു.​സി നേ​താ​വ് അ​യ്യൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ലൂ​രി​ൽ റാ​ലി ന​ട​ത്തി.

തു​ട​ർ​ന്ന് ഫാ​ക്ട് ജ​ങ്ഷ​നി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം സി.​ഐ.​ടി.​യു ജി​ല്ല വൈ​സ്​ പ്ര​സി​ഡ​ന്റ് സ്യ​മ​ന്ത​ഭ​ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​എ​ൻ.​ടി.​യു.​സി ഏ​ലൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഹ​ൻ​സാ​ർ കു​റ്റി​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ച്ചി: ബാ​ങ്ക്​ എം​​​പ്ലോ​യീ​സ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ ജി​ല്ല ക​മ്മി​റ്റി മേ​യ്​ ദി​നം ആ​ച​രി​ച്ചു. അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ്​ സി.​ജെ. ന​ന്ദ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഷാ​ജു ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ട്ടാ​ഞ്ചേ​രി: സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ക​ട​ന​വും, പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു. പ​ള്ള​ത്ത് രാ​മ​ൻ ഹാ​ളി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം എ​ച്ച്.​എം.​എ​സ്. ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​യു. ഹം​സ​ക്കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ. എ​ഡ്വി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഫ്.​ഐ.​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​യ്ദി​ന സം​ഗ​മം ന​ട​ത്തി. കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ ജി​ല്ല സെ​ക്ര​ട്ട​റി ഇ.​എ. അ​ലി സ​ന്ദേ​ശം ന​ൽ​കി. എം.​യു. അ​ബ്ദു​സ​മ​ദ് , കെ.​യു. ഷം​സു​ദ്ദീ​ൻ, പി.​എ. മു​ജീ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​ബി. അ​ലി ബാ​വ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - May Day is celebrated as a proclamation of unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.