ലൈഫ് മിഷൻ: പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു

കൊച്ചി: ലൈഫ് മിഷൻ രണ്ടാംഘട്ട അപ്പീലിന് ശേഷം കരട് പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ 40,207 ഗുണഭോക്താക്കളാണ് ഉൾപ്പെട്ടിരിക്കുന്നത്. 23,276 ഭവനരഹിതരും 16,931 ഭവനരഹിതരായ ഭൂരഹിതരുമാണ് പട്ടികയിലുള്ളത്. രണ്ടാംഘട്ട അപ്പീൽ നൽകാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ 360 അപ്പീലും മൂന്ന് പരാതിയുമായിരുന്നു ലഭിച്ചിരുന്നത്. കലക്ടർ അധ്യക്ഷനായ സമിതി രണ്ടാംഘട്ട അപ്പീലുകൾ പരിശോധിച്ചശേഷമാണ് പുതിയ കരട് പട്ടിക പ്രസിദ്ധീകരിച്ചത്.

55,601 അപേക്ഷയായിരുന്നു ജില്ലയിലാകെ ലഭിച്ചിരുന്നത്. 34,720 ഭൂരഹിതരുടെയും 20,881 ഭൂരഹിതരായ ഭവനരഹിതരുടെയും അപേക്ഷകൾ ലഭിച്ചു. വിവിധ നഗരസഭകളിലായി 3631പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 803 ഭവനരഹിതരും 2828 ഭൂരഹിതരായ ഭവനരഹിതരും ഉൾപ്പെടുന്നു. 3682 ഗുണഭോക്താക്കളാണ് കോർപറേഷനിൽനിന്നും പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 680 ഭവനരഹിതരും 3002 ഭൂരഹിതരുമാണ്. 32,894 ഗുണഭോക്താക്കളാണ് വിവിധ പഞ്ചായത്തുകളിലായി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ 21,793 ഭവനരഹിതരും 111,01 ഭൂരഹിതരായ ഭവനരഹിതരും പദ്ധതിയിൽ ഉൾപ്പെട്ടു.

പുതിയ പട്ടിക ഗ്രാമ/വാര്‍ഡ് സഭകളും പഞ്ചായത്ത്/ നഗരസഭ ഭരണസമിതികളും ചര്‍ച്ച ചെയ്യും. മാനദണ്ഡങ്ങൾ വേണ്ടവിധം പരിശോധിച്ചിട്ടുണ്ടോ എന്നും മുൻഗണനാക്രമം പരിഗണിക്കപ്പെട്ടിട്ടുണ്ടോ എന്നും ഗ്രാമസഭകൾ വിശകലനം ചെയ്തശേഷം ആഗസ്റ്റ് 16നാണ് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുക.

Tags:    
News Summary - Life Mission: Revised draft list published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.