കോവിഡ് പ്രതിരോധം: 21 സ്വകാര്യ ആശുപത്രികൾ തയാറായി
കൊച്ചി: കോവിഡ് പ്രതിരോധത്തിന് പങ്കാളിയാകാൻ ജില്ലയിലെ സ്വകാര്യ ആശുപത്രികളും. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (കാസ്പ്) കീഴിൽ 21 സ്വകാര്യ ആശുപത്രികളാണ് ഇതുവരെ എംപാനൽ ചെയ്തത്. ഈ ആശുപത്രികളിൽ കോവിഡ് ചികിത്സ തേടുന്നതിന് രണ്ടു വിധം ക്രമീകരണം ആരോഗ്യവകുപ്പ് ഒരുക്കി.
കാസ്പ് ഗുണഭോക്താക്കളായ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ളവർക്ക് ആശുപത്രികളിൽ നേരിട്ടെത്തി കോവിഡ് ചികിത്സ തേടാം. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം അവിടെ നിന്ന് റഫർ ചെയ്യുന്നവർക്കും സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാകും.
പൂർണമായും സൗജന്യമാണ് ചികിത്സ. ഭക്ഷണത്തിനും വ്യക്തിഗത ആവശ്യങ്ങൾക്കുമുള്ള ചെലവ് രോഗി സ്വന്തം നിലയിൽ വഹിക്കണം.
സൗജന്യനിരക്കിൽ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് 15 ദിവസത്തിനകം ക്ലെയിം തുക സർക്കാർ നൽകും.
ജനറൽ വാർഡിന് 2300 രൂപ, എച്ച്.ഡി.യു 3300 രൂപ, വെൻറിലേറ്റർ ഇല്ലാതെയുള്ള ഐ.സി.യു 6500 രൂപ, വെൻറിലേറ്ററോട് കൂടിയ ഐ.സി.യു 11,500 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ആശുപത്രികൾക്കായി സർക്കാർ നിശ്ചയിച്ച പ്രതിദിന നിരക്ക്. പി.പി.ഇ കിറ്റുകൾക്കും ഐസൊലേഷനുമായി ഒരു രോഗിക്ക് പരമാവധി ഒരു ലക്ഷം രൂപയാണ് നൽകുക.
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് കാസ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. കാസ്പ് പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളുടെ പട്ടിക sha.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ സ്വകാര്യ ആശുപത്രികൾ കോവിഡ് പ്രതിരോധ രംഗത്തേക്ക് എത്തുന്നുണ്ട്. എംപാനൽ ചെയ്ത ആശുപത്രികളിൽ ചികിത്സക്ക് സജ്ജീകരണം പൂർത്തിയായി വരുകയാണ്.ൽ ചെയ്ത ആശുപത്രികളിൽ ചികിത്സക്ക് സജ്ജീകരണം പൂർത്തിയായി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.