ലോക നാളികേര ദിനാചരണ ഭാഗമായി ചെങ്ങമനാട് ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ ഒരുക്കിയ വസ്തുക്കളുമായി കുട്ടികൾ
ചിരട്ടയിൽ കൗതുകമൊരുക്കി കുട്ടിക്കൂട്ടം
ചെങ്ങമനാട്: ലോക നാളികേര ദിനാചരണ ഭാഗമായി ചെങ്ങമനാട് ഗവ. എൽ.പി സ്കൂളിൽ വിദ്യാർഥികൾ ചിരട്ടയിലും ഓലയിലും ഒരുക്കിയ കരകൗശല വസ്തുക്കളുടെയും നാളികേരം ഉപയോഗിച്ച് തയാറാക്കിയ ഭക്ഷ്യോൽപന്നങ്ങളുടെയും പ്രദർശനം ശ്രദ്ധേയമായി. കുരുന്നുകളുടെ കരവിരുതിൽ പിറന്ന കരകൗശല വസ്തുക്കൾ ഗൃഹാതുരത്വം നിറഞ്ഞ കാഴ്ചാനുഭവം കൂടിയായിരുന്നു.
ദിനാചരണ ഭാഗമായി സ്കൂൾ വളപ്പിൽ തെങ്ങിൻതൈ നടീലും നടന്നു. പ്രദർശന മേളയും തെങ്ങിൻതൈ നടീലും ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശ്ശേരി ഉദ്ഘാടനം ചെയ്തു. അംഗം സി. പുഷ്പൻ അധ്യക്ഷത വഹിച്ചു.
ചെങ്ങമനാട് കൃഷി ഓഫിസർ സ്വപ്ന തോമസ്, ആരോഗ്യ-വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഷിഹാബ് കുന്നത്ത്, ഹെഡ്മിസ്ട്രസ് ആർ. രജനി, പി.ടി.എ വൈസ് പ്രസിഡന്റ് ശ്യാംലാൽ, സ്കൂൾ വികസന സമിതി ചെയർമാൻ മുഹമ്മദലി ചെങ്ങമനാട്, കൃഷി അസി. ഷാജികുമാർ, സ്കൂൾ കൃഷി കോഓഡിനേറ്റർ എ.ബി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.