Posted On
date_range Updated On
date_range റിപ്പബ്ലിക് ദിന ഓഫറുമായി കൊച്ചി മെട്രോ
കൊച്ചി: റിപ്പബ്ലിക് ദിനത്തിൽ ഇളവുകളൊരുക്കി കൊച്ചി മെട്രോ. അന്നേദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും. ജനുവരി 26ന് 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30 രൂപ ഇളവ് ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയായി തുടരും.
രാവിലെ ആറ് മുതൽ എട്ടുവരെയും വൈകീട്ട് ഒമ്പതുമുതൽ 11വരെയുമുള്ള 50 ശതമാനം ഇളവ് തുടരും. റിപ്പബ്ലിക് ദിനത്തിൽ ഏർപ്പെടുത്തിയ പ്രത്യേക നിരക്കിനും ഈ സമയങ്ങളിൽ 50 ശതമാനം ഇളവ് ലഭിക്കും. ഇപ്രകാരം ആലുവ മുതൽ എസ്.എൻ ജങ്ഷൻ വരെ രാവിലെ ആറുമുതൽ എട്ടുവരെയും വൈകീട്ട് ഒമ്പതുമുതൽ 11 വരെയും 15 രൂപ നിരക്കിൽ യാത്ര ചെയ്യാം.
ജനുവരി 26ന് പുതുതായി കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാർഡ് നിരക്കും വാർഷിക ഫീസും ഉൾപ്പെടെ 225 രൂപ കാഷ്ബാക്ക് ആയി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.