Posted On
date_range Updated On
date_range കൊച്ചി മെട്രോ വിദ്യാർഥികൾക്ക് പുതിയ യാത്രാ പാസുകളിറക്കി
കൊച്ചി: വിദ്യാർഥികൾക്കായി പുതിയനിരക്കിൽ യാത്രാപാസുകൾ അവതരിപ്പിച്ച് കൊച്ചി മെട്രോ. 50 രൂപയുടെ ഡേ പാസും 1000 രൂപയുടെ പ്രതിമാസ പാസുമാണ് പുറത്തിറക്കിയത്. ഡേ പാസ് ഉപയോഗിച്ച് 50 രൂപക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാർഥികൾക്ക് സഞ്ചരിക്കാം.
1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. കാലാവധി കഴിഞ്ഞാൽ മെട്രോ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിലെത്തി കാർഡുകൾ റീചാർജ് ചെയ്ത് ഉപയോഗിക്കാം.
വിദ്യാർഥികൾക്ക് സ്കൂൾ/കോളജ് നൽകിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകൾ കാണിച്ച് 25 മുതൽ പാസുകൾ വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.