കൊച്ചി: പി.ടി. തോമസിെൻറ അന്ത്യാഭിലാഷം പോലെ വയലാറിെൻറ ഗാനങ്ങൾ പതിഞ്ഞ താളത്തിൽ പശ്ചാത്തലത്തിൽ നിറഞ്ഞുനിൽക്കെ രാഷ്ട്രീയ കേരളം ഒന്നാകെ പി.ടി. തോമസിന് അന്ത്യാഞ്ജലി നേർന്നു.
കേരളത്തിെല പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹിക -സാംസ്കാരിക മേഖലകളിലെ പ്രമുഖരും ആയിരക്കണക്കിന് സാധാരണ ജനങ്ങളം നിലപാടുകളുടെ തീക്ഷ്ണത കൊണ്ട് വ്യത്യസ്തനായിനിന്ന പ്രിയ നേതാവിനെ അവസാനമായി കാണാൻ തിക്കിത്തിരക്കി. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെ എറണാകുളം ടൗൺ ഹാളിലേക്ക് പൊതുദർശനത്തിന് മൃതദേഹം കൊണ്ടുവരുമ്പോഴേക്കും പരിസരമാകെ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.
പ്രത്യേകം അലങ്കരിച്ച കെ.എസ്.ആർ.ടി.സി ബസിൽ കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, കെ. സുധാകരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. ജോസഫ് എന്നിവരും പി.ടിയുടെ ഭാര്യ ഉമ, മക്കളായ ഡോ. വിഷ്ണു, വിവേക് എന്നിവർ മൃതദേഹത്തോടൊപ്പവും ഉണ്ടായിരുന്നു. ഷാഫി പറമ്പിൽ എം.എൽ.എ, ചാണ്ടി ഉമ്മൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോഴേക്കും മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ പൊതിഞ്ഞു. ഏറെ പണിപ്പെട്ടാണ് പൊലീസും വളൻറിയർമാരും ജനത്തെ നിയന്ത്രിച്ചത്.
എം.പിമാരായ ബെന്നി ബഹനാന്, എം.കെ. രാഘവന്, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, ടി.എന്‍. പ്രതാപന്, ഡീന്‍ കുര്യാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എൽ.എമാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, മോന്‍സ് ജോസഫ്, സജീവ് ജോസഫ്, മാത്യു ടി. തോമസ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, പി.പി. ചിത്തരഞ്ജന്, അനൂപ് ജേക്കബ്, പി.സി. വിഷ്ണുനാഥ്, എം. മുകേഷ്, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.സി. തോമസ്, സിനിമനടൻ ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, കെ.പി.സി.സി വൈസ് പ്രസിഡൻറുമാരായ വി.ടി. ബല്‍റാം, വി.ജെ. പൗലോസ്, വി.പി. സജീന്ദ്രന്, എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച് ബിഷപ് മാര്‍ ആൻറണി കരിയില്‍, ലിസി ആശുപത്രി ഡയറക്ടര്‍ ഡോ. പോള്‍ കരേടന്, കലക്ടര്‍ ജാഫര്‍ മാലിക്, സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു, ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി, അജയ് തറയില്‍, ടോണി ചമ്മണി, സി.പി. ജോണ്‍, എം.എം. ഹസന്, കെ.സി. ജോസഫ്, ഷാനിമോള്‍ ഉസ്മാന്, മഹിള കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, റിജില്‍ മാക്കുറ്റി, സി.പി.എം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്, ശബരീനാഥന്, ദേവരാജന്‍, പി.സി. ജോര്‍ജ്, ജോസ് തെറ്റയില്‍, ബിന്ദു കൃഷ്ണ, മേയര്‍ എം. അനില്‍കുമാര്‍, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, യു.ഡി.എഫ് ജില്ല ചെയര്മാന് ഡൊമിനിക് പ്രസേൻറഷന്, വി.എസ്. ജോയ്, കെ.സി അബു, എ.എന്‍. രാധാകൃഷ്ണന്, കെ.എസ്. രാധാകൃഷ്ണന്, വി.എസ്. സുനില്‍കുമാര്‍, ഇബ്രാഹീംകുഞ്ഞ്, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറി എ.എ. റഹീം, സുരേഷ് കുറുപ്പ്, എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, രാമചന്ദ്രന് കടന്നപ്പള്ളി, ഷിബു ബേബി ജോൺ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.