അമല്‍ പഞ്ചു

ജൂനിയര്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി അറസ്​റ്റില്‍

കൊച്ചി: ജൂനിയറായ എല്‍എല്‍.ബി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി കൊല്ലം സ്വദേശി അമല്‍ പഞ്ചുവിനെ (24) എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്​റ്റ്​ ചെയ്തു. പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നു.

പരാതിക്കാരി​െയക്കാള്‍ രണ്ടുവര്‍ഷം സീനിയറായിരുന്നു അമല്‍ പഞ്ചു. ഒരുമാസം മുമ്പ് എറണാകുളം വളഞ്ഞമ്പലത്തെ ഫ്ലാറ്റിലേക്ക്​ വിളിച്ചുവരുത്തി പീഡിപ്പിക്കുകയാ​യിരുെന്നന്നാണ് പരാതി.

വിവാഹക്കാര്യം പറഞ്ഞപ്പോൾ താല്‍പര്യമില്ലെന്ന് പറഞ്ഞ് പ്രതി ഒഴിഞ്ഞുമാറുകയായിരുന്നു. ചതി തിരിച്ചറിഞ്ഞ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കൊല്ലത്തെ ബന്ധുവീട്ടില്‍ ഒളിച്ചുതാമസിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

Tags:    
News Summary - Junior student molested: Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-25 04:25 GMT