13 കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

കിഴക്കമ്പലം: 13 കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. അസം ഗാരമാരി സ്വദേശി റാഷിദ് അലിയെയാണ് (37) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാലു വർഷമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന പ്രതി നാലു ദിവസം മുമ്പാണ് അസമിൽ പോയി വന്നത്. കിലോക്ക് 3000 രൂപക്ക് കൊണ്ടുവന്ന കഞ്ചാവ് ചെറിയ പൊതികളാക്കി അഞ്ഞൂറും ആയിരവും രൂപക്കാണ് വിറ്റിരുന്നത്.

ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.എം. കേഴ്സൺ, എസ്.ഐമാരായ എം.പി. എബി, എ.ബി. സതീഷ്, ടി.സി. ജോണി, എ.എസ്.ഐമാരായ കെ.പി. വിജു, കെ.എ. നൗഷാദ്, എൻ.കെ. ജേക്കബ്, എം.ജി. സജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൽദോ മാത്യു, എം.കെ. അലിക്കുഞ്ഞ്, വർഗീസ് ടി. വേണാട്ട്, എഡ്വിൻ മാത്യു, ഹോം ഗാർഡ്, എൻ.കെ. യാക്കോബ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

മൂവാറ്റുപുഴ: കഞ്ചാവ് കൈവശംവെച്ച രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ ഇ.ഐ. സുനിലും സംഘവും നടത്തിയ പരിശോധനയിലാണ് മൂവാറ്റുപുഴ മുളവൂർ മരോട്ടിക്കൽ ആഷിക് സിറാജ് (22), കോട്ടയം വെളൂർ കളതുത്തറമാലിയിൽ സഞ്ജിത് (24)എന്നിവരെ പിടികൂടിയത്.

Tags:    
News Summary - Interstate worker arrested with 13 kg of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.