ഇന്ധനം ചോർത്തിയ കേസിൽ പിടിയിലായവർ
Posted On
date_range Updated On
date_range വാഹനങ്ങളിൽനിന്ന് ഇന്ധന മോഷണം; രണ്ടുപേർ പിടിയിൽ
മട്ടാഞ്ചേരി: രാത്രി റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽനിന്ന് ഇന്ധനം ചോർത്തിയ സംഭവത്തിൽ രണ്ടുപേർ ഹാർബർ പൊലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി സ്വദേശി ഷിഫാസ്, ഫോർട്ട്കൊച്ചി സ്വദേശി ജിബിൻ ആന്റണി എന്നിവരാണ് അറസ്റ്റിലായത്.
രാത്രി ഡ്രൈവർമാരില്ലാതെ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ബാറ്ററി, ടയർ, ഇന്ധനം എന്നിവ മോഷ്ടിക്കുന്നത് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഹാർബർ പൊലീസ് നടത്തിയ രാത്രി പട്രോളിങ്ങിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽനിന്ന് ഇന്ധനം ചോർത്തിയെടുത്ത കാനും ട്യൂബും ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.